General News

ട്വിറ്ററില്‍ മോഡിയെ കടത്തി വെട്ടി രാഹുല്‍

Thu, Oct 19, 2017

Arabianewspaper 262
ട്വിറ്ററില്‍ മോഡിയെ കടത്തി വെട്ടി രാഹുല്‍

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ. രാഹുലിന്റെ ജന്മദിനമായ ജൂണ്‍ 19 നു ശേഷമാണ് ഏവരേയും അത്ഭുതപ്പെടുത്തി ട്വിറ്ററില്‍ രാഹുലിന് വന്‍ ജനപിന്തുണ ഉണ്ടായത്. കോണ്‍ഗ്രസ് അദ്ധ്യക്ഷനാകാനിരിക്കെ രാഹുലിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഓഫീസ് ഓഫ് ആര്‍ജി എന്നതിനു പകരം രാഹുല്‍ ഗാന്ധി എന്നാക്കി മാറ്റാനും ആലോചനയുണ്ട്.


ജൂണ്‍ 19 ജന്മദിനത്തിനു പോലും രാഹുലിന്റെ ട്വീറ്റുകള്‍ക്കും മറുപടികള്‍ക്കും ശരാശരി 500 റി ട്വീറ്റുകളാണ് ഉണ്ടായിരുന്നു. മറുപടി പോലും 100 കടക്കാറില്ലായിരുന്നു.


എന്നാല്‍, ജൂണ്‍ 19 നു ശേഷം രാഹുലിന്റെ ട്വീറ്റുകള്‍ക്ക് മൂര്‍ച്ചയും ആക്ഷേപ ഹാസ്യ ചേരുവയും വര്‍ദ്ധിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഹുല്‍ നടത്തിയ ട്വീറ്റുകള്‍ക്ക് സ്വീകാര്യത വര്‍ദ്ധിച്ചു, കഴിഞ്ഞ മൂന്നു മാസം കൊണ്ട് പത്തു ലക്ഷം പുതിയ ഫോളോവേഴ്‌സിനേയും രാഹുലിന് ലഭിച്ചു.


പാക്കിസ്ഥാനുമായി യുഎസ് കുടുതല്‍ അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത രാഹുല്‍ മോഡിയെ പരിഹസിച്ച് - ട്രംപുമായി ഉടനെ തന്നെ ഒരു ആലിംഗനം ആവശ്യമായി വരുമെന്ന് പോസ്റ്റ് ചെയ്തതിന് 20,000 ലൈക്കുകള്‍ ലഭിച്ചു,. ശരാശരി ഏഴായിരം ലൈക്കുകളാണ് രാഹുലിന്റെ ഒരോ പോസ്റ്റിനും ലഭിച്ചു കൊണ്ടിരിക്കുന്നത്.


2015 ല്‍ അരവിന്ദ് കേജ് രിവാളായിരുന്നു പ്രധാനമന്ത്രി മോഡിക്കു പിന്നില്‍ ട്വിറ്ററില്‍ നിറഞ്ഞു നിന്നിരുന്നത്. കേജ് രിവാളിന് ശരാശരി 1,600 റിട്വീറ്റുകള്‍ ലഭിച്ചിരുന്നപ്പോള്‍ മോഡിക്ക് ലഭിച്ചിരുന്നത് 1,300 റിട്വീറ്റുകളായിരുന്നു.


2015 മെയ്‌ലാണ് രാഹുല്‍ പൊടുന്നനെ ട്വിറ്ററില്‍ എത്തിയത്. രാഹുല്‍ നേരിട്ടായിരുന്നില്ല ട്വീറ്റുകള്‍ നല്‍കിയിരുന്നത്. ഹാന്‍ഡില്‍ പേരു തന്നെ ഓഫീസ് ഓഫ് ആര്‍ജി എന്നാ.യിരുന്നു. 


സെപ്തംബറിലാണ് രാഹുല്‍ കേജ് രിവാളിനെ കടത്തിവെട്ടിയത്. ഒക്ടോബറില്‍ മോഡിയേയും റീ ട്വീറ്റിന്റെ കാര്യത്തില്‍ കടത്തി വെട്ടി.


എന്നാല്‍, ഫോളേവേഴ്‌സിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി മോഡിയുടെ വളരെ പിന്നിലാണ് രാഹുല്‍. മൂന്നര കോടിയാണ് മോഡിയുടെ ഫോളേവേഴ്‌സ് എങ്കില്‍ രാഹുലിന് മുപ്പത്തി ഏഴു ലക്ഷമാണ് ഫോളേവേഴ്‌സ് ഉള്ളത്. അരവിന്ദ് കേജ് രിവാളിന് 1.2 കോടിയും ഫോളേവേഴ്‌സ് ഉണ്ട്. രാഹുലിനേക്കാള്‍ ഫോളേവഴ്‌സ് ഉള്ളത് കോണ്‍ഗ്രസ് എംപിയായ ശശിതരൂരിനാണ് 58 ലക്ഷം. രാഹുലിനെ അമേഠിയില്‍ എതിരിട്ട കേന്ദ്ര മന്ത്രി ്‌സ്മൃതി ഇറാനിക്ക് 72 ലക്ഷം ഫോളേവേഴ്‌സുമുണ്ട്.


അതേസമയം, രാഹുല്‍ ഗാന്ധിയുടെ റി ട്വീറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചതും ഫോളേവേഴ്‌സ് കുടിയതും അമേരിക്ക ആസ്ഥാനമായ ഒരു സോഷ്യല്‍ മീഡിയ കമ്പനിയുടെ കൃത്രിമമായ സൃഷ്ടിയാണെന്ന് ബിജെപിയുടെയും ആംആദ്മി പാര്‍ട്ടിയുടേയും ഐടി സെല്‍ ചുമതലക്കാരായ അമിത് മാളവ്യയും അങ്കിത് ലാല്‍ പറയുന്നു. അതേസമയം, രാഹുലിന് യുവാക്കളുടെ പിന്തുണ ഏറി വരുകയാണെന്ന് കോണ്‍ഗ്രസ് ഐടി സെല്‍ ചുമതലയുള്ള കന്നട നടിയും യുവ നേതാവുമായ ദിവ്യ സ്പ്ന്ദന എന്ന രമ്യ അവകാശപ്പെടുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ