General News

തോമസ് ചാണ്ടി അവധിയില്‍, ചികിത്സക്കെന്ന് ഭാഷ്യം

Wed, Oct 18, 2017

Arabianewspaper 202
തോമസ് ചാണ്ടി അവധിയില്‍, ചികിത്സക്കെന്ന് ഭാഷ്യം

ഭൂമി കയ്യേറിയ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിച്ചു, ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം.


എന്നാല്‍, കായലും പാടവും കയ്യേറിയെന്ന ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്തിയ കളക്ടറുടെ റിപ്പോര്‍ട്ട് നാളെ റവന്യു മന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടി അവധിയില്‍ പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് കാണുന്നത്.


ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ ഒന്നുമുതല്‍ രണ്ടാഴ്ചയാണ് തോമസ് ചാണ്ടി അവധിയില്‍ പോെകുന്നത്.


ഒരിഞ്ചു ഭൂമി കയ്യേറിയെങ്കില്‍ താന്‍ രാഷ്ട്രീയം വിടുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ടില്‍ കയ്യേറ്റം നടത്തിയെന്ന് പരാമര്‍ശമുണ്ടെന്ന ആശങ്കയും എന്‍സിപിക്കും ചാണ്ടിക്കും ഉണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ