General News

സര്‍ക്കാര്‍ ശിക്ഷണ നടപടിക്കെതിരെ എഡിജിപി ഹേമചന്ദ്രന്‍

Wed, Oct 18, 2017

Arabianewspaper 245
സര്‍ക്കാര്‍ ശിക്ഷണ നടപടിക്കെതിരെ എഡിജിപി ഹേമചന്ദ്രന്‍

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്യം കേസ് അന്വേഷിച്ച സംഘത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച ശിക്ഷണ നടപടിക്കെതിരെ എഡിജിപി ഹേമചന്ദ്രന്‍.


കമ്മീഷന്‍ റിപ്പോര്‍്ട്ടിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിച്ചതും കേസ് എടുക്കുന്നതും പോലീസിന്റെ മനോവീര്യം കെടുത്തുെമന്ന് എഡിജിപി ഹേമചന്ദ്രന്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയത്,


സോളാര്‍ കേസ് അന്വേഷണ തലവനായിരുന്ന ഹേമചന്ദ്രനാണ് കത്ത് നല്‍കിയത്. കേസ് അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ തനിക്കാണതിന്റെ ഉത്തരവാദിത്തമെന്നും മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കാരുതെന്നും ഹേമചന്ദ്രന്‍ കത്തില്‍ പറയുന്നു. ഇതേ തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്നവരും അതൃപ്തി അറിയിച്ച് രംഗത്ത് വന്നത്.


കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കേസ് എടുക്കാനാണ് ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള ഈ നടപടി പോലീസ് സേനയുടെ മനോവീര്യം കെടുത്തുമെന്നാണ് ഇവര്‍ പറയുന്നത്.


കേസ് അന്വേഷണം രാജേഷ് ദിവാന്‍ അടങ്ങുന്ന മുതിര്‍ന്ന സംഘത്തെ ഏല്‍്പപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇവര്‍ കേസ് അന്വേഷണം ഏറ്റെടുക്കുന്നതില്‍ വൈമനസ്യം കാണിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


എഡിജിപി ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി എംഡിയായാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ