General News

വൈറ്റ് ഹൗസില്‍ ട്രംപിന്റെ ഗംഭീര ദീവാലി ആഘോഷം

Wed, Oct 18, 2017

Arabianewspaper 325
വൈറ്റ് ഹൗസില്‍ ട്രംപിന്റെ ഗംഭീര ദീവാലി ആഘോഷം

തന്നെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ വംശജരോടൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദീവാലി ആഘോഷം. മുന്‍ഗാമി ബരാക് ഒബാമയ്ക്കു പിന്നാലെ അതിലും ഗംഭീകരമായാണ് ട്രംപ് ദീവാലി ആഘോഷിച്ചത്.


വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ നിരവധി ഇന്ത്യക്കാര്‍ പങ്കെടുത്തു. ട്രംപിന്റെ ഓഫീസിലെ ഇന്ത്യക്കാരായ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.


യുഎന്നിലെ അമേരിക്കന്‍ സ്ഥിരം പ്രതിനിധി നിക്കി ഹാലെ, ആരോഗ്യ വകുപ്പിലെ എക്‌സിക്യുട്ടീവ് സീമ വര്‍മ, കമ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അജിത് പൈ, സെക്രട്ടറി രാജ് ഷാ തുടങ്ങിയ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.


വൈറ്റ് ഹൗസിലെ ദീവാാലി ആഘോഷങ്ങള്‍ ട്രംപ് സോഷ്യല്‍ മീഡിയയിലുടെ പങ്കുവെയ്ക്കുകയും ചെയ്തു. ട്രംപിന്റെ മകള്‍ ഇവാങ്കയും ചടങ്ങുകളില്‍ പങ്കെടുത്തു. വൈറ്റ് ഹൗസിനു പുറമേ ന്യൂ ജഴ്‌സില്‍ നടന്ന ചടങ്ങിലും പതിവ് തെറ്റിച്ച് യുഎസ് പ്രസിഡന്റ് എത്തി.


വെര്‍ജീനിയയിലും ഫ്‌ളോറിഡയിലും ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും ദീവാലി ആഘോഷങ്ങളില്‍ പങ്കെടുക്കാനും ഇവാങ്കയെത്തി. ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്നപ്പോഴാണ് വൈറ്റ് ഹൗസില്‍ ആദ്യമായി ദീവാലി ആഘോഷിച്ചത്. എന്നാല്‍, പ്രസിഡന്റ് അന്ന് പങ്കെടുത്തിരുന്നില്ല. വൈറ്റ് ഹൗസിലെ ഇന്ത്യക്കാരായ ജീവനക്കാര്‍ക്കു വേണ്ടിയാണ് ഇത് തുടങ്ങിയത്. എന്നാല്‍, ഒബാമയാണ് വൈറ്റ് ഹൗസിലെ ദീവാലി ആഘോഷങ്ങള്‍ വിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തത്.


റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇന്ത്യന്‍ വംശജരുടെ പിന്തുണ കൂടുതല്‍ ലഭിക്കാനാണ് ട്രംപ് ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതെന്ന് വിമര്‍ശനമുണ്ട്. ഇന്ത്യക്കാരുടെ പരിപാടികളില്‍ പങ്കെടുക്കുന്ന ട്രംപ് ഇതര രാജ്യങ്ങളുടെ ആഘോഷത്തില്‍ പങ്കെടുക്കുന്നില്ലെന്നും പരാതിയുണ്ട്.


Tags : Diwal  Trump 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ