General News

താജ് മഹല്‍ നിര്‍മിച്ചത് ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ട് -യോഗി ആദിത്യ നാഥ്

Tue, Oct 17, 2017

Arabianewspaper 232
താജ് മഹല്‍ നിര്‍മിച്ചത് ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ട് -യോഗി ആദിത്യ നാഥ്

ഇന്ത്യയിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ചോരയും വിയര്‍പ്പും കൊണ്ട് നിര്‍മിച്ച താജ് മഹല്‍ സംരംക്ഷിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.


താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പ്രസ്തവനയോട് പ്രതികരിക്കുകയായിരുന്നു ആദിത്യ നാഥ്.


രാജ്യേ്രദ്രാഹിയായ അധിനിവേശ ഭരണാധികാരിയാണ് താജ് മഹല്‍ നിര്മിച്ചതെന്നും സ്വന്തം പിതാവിനെ കാരാഗ്രഹത്തില്‍ അടച്ച ഇവരുടെ ചരിത്രം എന്തിനാണ് ഇന്ത്യക്ക് എന്നും സംഗീത് സോം ചോദിച്ചിരുന്നു.


എന്നാല്‍, ഇതിന് വിരുദ്ധമായ നിലാപാടാണ് മുഖ്യമന്ത്രി എടുത്തിരിക്കുന്നത്. താജ് ഫെസ്റ്റിവലിന്റെ ഭാഗമായി 26 ന് താന്‍ താജ് മഹല്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. ആഗ്രയിലെ താജ് മഹല്‍ ഉള്‍പ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് പുതിയ പാക്കേജ് പ്രഖ്യാപിക്കുമെന്നും യോഗി ആദിത്യ നാഥ് അറിയിച്ചു. 370 കോടി ചെലവിട്ട് ആഗ്രയെ മനോഹര നഗരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Tags : Taj Mahal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ