General News

ജനരക്ഷാ യാത്ര കണ്ട് പിണറായി വിജയന്‍ ഭയചകിതനായി, ഏറ്റുമുട്ടലും പോരാട്ടവും വികസനത്തിന്റെ പേരിലാക്കാം -അമിത് ഷാ

Tue, Oct 17, 2017

Arabianewspaper 282
ഏറ്റുമുട്ടലും പോരാട്ടവും വികസനത്തിന്റെ പേരിലാക്കാം -അമിത് ഷാ

ബിജെപിയുടെ പതിമൂന്ന് പ്രവര്‍ത്തകരെ വകവരുത്തിയത് പോരാട്ടമാണോ എന്നും തങ്ങളുമായി വികസനത്തിന്റെ പേരില്‍ പോരാട്ടത്തി്‌ന് തയ്യാറുണ്ടോ എന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.. ജനരക്ഷാ യാത്രയുടെ സമാപനം കുറിച്ചു കൊണ്ട് തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്താണ് അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചത്.


ജനരക്ഷാ യാത്ര മുഖ്യമന്ത്രി പിണറായി വിജയനെ ഭയചകിതനാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിയായ സോളാര്‍ കേസില്‍ നടപടി മന്ദഗതിയാക്കിയത് ബിജെപിയുടെ വളര്‍ച്ച നേരില്‍ കണ്ടാണെന്നും ഷാ പറഞ്ഞു,


ബിജെപിയോട് ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ ആളെ കൊന്നു കൊണ്ട് വേണ്ട, ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും വികസനത്തിനും വേണ്ടി പോരാടാമെന്നും ഷാ പറഞ്ഞു,.


ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 13 ബിജെപി പ്രവര്‍ത്തകരാണ് സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ എന്നും ഷാ ചോദിച്ചു.


കേരളത്തില്‍ ജനരക്ഷാ യാത്ര നടത്തുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാനാണെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, താന്‍ ഇതിന് കണക്കുകള്‍ ഉദ്ധരിച്ച് മറുപടി നല്‍കാം പകരം 13 പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതതിന് സമാധാനം പറയാമോ എന്നും അമിത് ഷാ ചോദിച്ചു. തുടര്‍ന്ന് യുപിഎ ഒന്ന് ഭരണകാലം മുതല്‍ കേരളത്തിന് ലഭിച്ചിരുന്ന കേന്ദ്ര വിഹിതവും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തിന് ലഭിച്ച കേന്ദ്ര വിഹിതവും അമിത് ഷാ വിവരിച്ചു.


കേരളത്തില്‍ മാത്രമല്ല അക്രമമെന്നും മാര്‍ക്‌സിസ്റ്റുകള്‍ അധികാരത്തില്‍ ഉണ്ടായിരുന്ന ബംഗാളിലും നിലവില്‍ ഭരണമുള്ള ത്രിപുരയിലും സമാനമായ അനുഭവമാണ് ഇതര പാര്‍ട്ടികള്‍ക്കുള്ളത്. അക്രമത്തിന്റേയും കൊലപാതകത്തിന്റയും രാഷ്ട്രീയമാണ് ഇവരുടേത്.


അഴിമതിയും കുടുംബ വാഴ്ചയുമാണ് കോണ്‍ഗ്രസിന്റെ പതനത്തിന് കാരണമായതെങ്കില്‍ അക്രമവും കൊലപാതകവും സിപിമ്മിന്റെ പതനത്തിനും കാരണമാകുംെന്നും ഷാ പറഞ്ഞു.


കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ ഒരോ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളുലും ജനരക്ഷാ യാത്ര നടന്നു. സിപിഎം ആസ്ഥാനത്തേക്ക് ബിജെപി മാര്‍ച്ച് നടത്തിയപ്പോള്‍ ജനറല്‍ സെക്രട്ടറി സീത റാം യെച്ചൂരി ചോദിച്ചു ഇത് ജനാതിപത്യത്തിന് നിരക്കുന്നതാണോ എന്ന്. ഇന്ന് യെച്ചൂരിയും സംഘവും ബിജെപിയുടെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയാണ്. ബിജെപി നടത്തിയത് ജനാധിപത്യപരമായ പ്രതിഷേധമാണ് എന്നാല്‍, സിപിഎം കേരളത്തിലെ ബിജെപി ഓഫീസുകളിലേക്ക് ബോംബ് എറിയുകയാണ് ഉണ്ടായത്. അമിത് ഷാ പറഞ്ഞു.


അക്രമ രാഷ്ട്രീയത്തിനെതിരെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന ഏറ്റവും വലിയ ജനമുന്നേറ്റമാണ് ജനരക്ഷായാത്രയെന്നും കേരളത്തിലെ ബലിദാനികളുടെ ചോരയ്ക്ക കാരണക്കാരയവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കുമെന്നും അമിത് ഷാ പറഞ്ഞു.


എന്‍ഡിഎ ഘടക കക്ഷികളായ ബിഡിജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, ആദിവാസി ഗോത്ര സഭാ നേതാവ് സി കെ ജാനു, കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ് എന്നിവരും കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ന്‍ തുടങ്ങി പ്രമുഖരും സമ്മേളനത്തില്‍ പങ്കൈടുത്തു.


നേരത്തെ. പാളയത്ത് വെച്ചാണ് അമിത് ഷാ ജനരക്ഷായാത്രയില്‍ അണിചേര്‍ന്നത്. പുത്തരിക്കണ്ടം മൈതാനം വരെ ഒരു കിലോമീറ്റര്‍ പദയാത്രയില്‍ അമിത് ഷാ പങ്കെടുത്തു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ