General News

ജയ് ഷായ്‌ക്കെതിരെയുള്ള വാര്‍ത്തകള്‍ക്ക് കോടതി വിലക്ക്

Tue, Oct 17, 2017

Arabianewspaper 227
ജയ് ഷായ്‌ക്കെതിരെയുള്ള വാര്‍ത്തകള്‍ക്ക് കോടതി വിലക്ക്

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷായ്‌ക്കെതിരെ വാര്‍ത്താ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ദി വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് കോടതിയുടെ വിലക്ക്.


ഈ വാര്‍ത്ത പുന പ്രസിദ്ധീകരിക്കുന്നതും ചാനലുകളില്‍ ചര്‍ച്ച നടത്തുന്നതിനും വിലക്കുണ്ട്. അഹമദ്ബാദ് കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.


ഇതേ തുടര്‍ന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച പല മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പിന്‍വലിച്ചു,


ജെയ് ഷായുടെ കമ്പനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ നൂറു കോടിയുടെ മാനനഷ്ട കേസാണ് വയറിനെതിരെ നല്‍കിയിരിക്കുന്നത്. ഈ കേസില്‍ അന്തിമ വിധി വരും വരെ ഇതു മായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവില്‍ പറയുന്നു.


കേസിന്റെ അന്തിമ വിധി വരും ഈ വിഷയത്തില്‍ അച്ചടി, ദൃശ്യ. ഓണ്‍ലൈന്‍, മീഡിയകളില്‍ അഭിമുഖം, ടിവി ഡിബേറ്റ്, എന്നിവ ഒരു ഭാഷയിലും പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.


തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഇടക്കാല ഉത്തരവ് ഇറക്കിയതെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് ദി വയര്‍ മാനേജ്‌മെന്റ് പറയുന്നത്.


Tags :   Jay Shah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ