General News

സിപി ഉദയഭാനുവിന്റെ ഓഫീസിലും വീട്ടിലും പോലീസ് റെയ്ഡ്

Tue, Oct 17, 2017

Arabianewspaper 278
സിപി ഉദയഭാനുവിന്റെ ഓഫീസിലും വീട്ടിലും പോലീസ് റെയ്ഡ്

ചാലക്കുടി രാജിവ് വധക്കേസില്‍ ഏഴാം പ്രതിയായ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ് നടത്തി. ഇന്നു രാവിലെയാണ് ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും ഒരേ സമയം റെയ്ഡ് നടത്തിയത്.


തൃപ്പൂണിത്തുറയിലുള്ള ഉദയഭാനുവിന്റെ വീട്ടിലെത്തിയ പോലീസ് വിശദമായ പരിശോധന നടത്തി.


കേസില്‍ മുന്‍ കൂര്‍ ജാമ്യം ഹൈക്കോടതിയില്‍ നിന്നും നേടിയ സിപി ഉദയഭാനുവിനെ അറസ്റ്റു ചെയ്യുന്നതിന് വിലക്കുണ്ട്. എന്നാല്‍, ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ തടസമില്ലെന്ന് ഹൈക്കോടതി പോലീസിനെ അറിയിച്ചിരുന്നു.


കേസിലെ ആറു പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഴാം പ്രതിയായ സിപി ഉദയഭാനു കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച തെളിവുകള്‍.


രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സിപി ഉദയഭാനു ഇദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും ഇവര്‍ തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധം നിലവില്‍ ഉണ്ടായിരുന്നുവെന്നും തെളിഞ്ഞിരുന്നു.


്‌രാജീവിനെ കൊലപ്പെടുത്തിയവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ സിപി ഉദയഭാനുവുമായി ഇവര്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ക്രിമിനലുകള്‍ക്ക് അഭിഭാഷകരുമായി ഫോണില്‍ ബന്ധപ്പെടുന്നതില്‍ തടസമില്ലെന്നായിരുന്നു കോടതി പറഞ്ഞത്.


ഇതു മൂലം ശക്തമായ തെളിവു ശേഖരമാണ് പോലീസ് നടത്തിയത്.


കഴിഞ്ഞ സെപ്തബര്‍ 29 നാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവ് ചാലക്കുടിയിലെ പരിയാരം തവളപ്പാറയിലെ ഒഴിഞ്ഞ വീ്ട്ടില്‍ കൊല്ലപ്പെട്ടത്. റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ