General News

എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

Tue, Oct 17, 2017

Arabianewspaper 186
എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമലയില്‍ അടുത്ത ഒരു വര്‍ഷം മേല്‍ശാന്തിയായി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. തീര്‍ത്ഥാടന കാലം തുടങ്ങുന്ന വൃശ്ചികം ഒന്നുമുതല്‍ ആണ് നിയമനം.


ഇന്ന് രാവിലെ സന്നിധാനത്ത് നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെയാണ് ശബരിമല സന്നിധാനത്തേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്.


14 പേരാണ് ആവസാന പട്ടികയില്‍ ഉണ്ടായിരുന്നത്. കൊടകര സ്വദേശിയും പന്തളം ക്ഷേത്രത്തിലെ മേല്‍ശാന്തുയുമയ എവി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.


കൊല്ലം മൈനാകപ്പള്ളി വരിക്കാം ഇല്ലത്തെ അനീഷ് നമ്പൂതിരിയാണ് മാളികപ്പുറത്തെ മേല്‍ശാന്തി.


പന്തളം കൊട്ടാരത്തിലെ ഇളംമുറക്കാരായ സുര്യ അനൂപ് വര്‍മയും ഹൃദ്യവര്‍മയുമാണ് മേല്‍ശാന്തിമാരെ നറുക്കെടുത്തത്.


ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Tags : Sabarimala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ