Gulf News

യുഎഇ ; മൂല്യ വര്‍ദ്ധിത നികുതി നിയമം : അന്തിമ രൂപമായില്ല.

Mon, Oct 16, 2017

Arabianewspaper 1014
യുഎഇ ; മൂല്യ വര്‍ദ്ധിത നികുതി നിയമം :  അന്തിമ രൂപമായില്ല.

യുഎഇയില്‍ മൂല്യവര്‍ദ്ധിത നികുതി നടപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ തയ്യാറാക്കി വരികയാണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. റഗുലേഷന്‍സ് തയ്യാറായി കഴിഞ്ഞാല്‍ ധനമന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ഇത് പ്രസിദ്ധീകരിക്കുമെന്ന് ധനകാര്യ അണ്ടര്‍ സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖുരി അറിയിച്ചു,


വാറ്റ് സംബന്ധിച്ച എല്ലാ വിവരങ്ങള്‍ക്കും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിനെ മാത്രമേ ആശ്രയിക്കാവു എന്നും വിവരങ്ങള്‍ തരുന്ന മറ്റ് ഉറവിടങ്ങളില്‍ നിന്ന് തെറ്റായത് വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് ധനന്ത്രാലയത്തിന്റെ വെബ് സൈറ്റിനെ ആശ്രിയിക്കാന്‍ ആവശ്യപ്പെടുന്നത്.


2018 ജനുവരി ഒന്നു മുതല്‍ വാറ്റ് ഓണ്‍ലൈനില്‍ അടയ്ക്കാനാകും. ഇതിനായി വാറ്റ് രജിസ്‌ട്രേഷന്‍ നടത്തണം. അഞ്ചു ശതമാനമാണ് നികുതി. വാര്‍ഷിക വിറ്റുവരവ് 376,000 ദിര്‍ഹം വരുന്ന സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം.


 

Tags : VAT 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ