Sports News

ചരിത്രമെഴുതി ദക്ഷിണാഫ്രിക്ക

Mon, Oct 16, 2017

Arabianewspaper 1059
ചരിത്രമെഴുതി  ദക്ഷിണാഫ്രിക്ക

ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തില്‍ പുതിയ ചരിത്രമെഴുതി ദക്ഷിണാഫ്രിക്ക. വിക്കറ്റുകള്‍ നഷ്ടപ്പെടാതെ നേടിയ വിജയം ചരിത്രപുസ്തകത്തില്‍ ഇടം നേടി.


വിക്കറ്റു നഷ്ടപ്പെടാതെ ഏറ്റവും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് നേടിയ റെക്കോര്‍ഡാണ് ഇത്ില്‍ പ്രമുഖം. ബംഗ്ലാദേശ് നല്‍കിയ 279 റണ്‍സാണ് ഓപ്പണര്‍മാരായ ഹാഷിം ആംലയും ക്വിന്റണ്‍ ഡികോക്ും ചേര്‍ന്നാണ് ഇത് സാധ്യമാക്കിയത്.


ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടി. മഷ്ഫികര്‍ റഹ്മാന്‍ നേടിയ സെഞ്ച്വുറിയാണ് ബംഗ്ലാദേശിന് മികച്ച് സ്‌കോര്‍ നല്‍കിയത്.


116 പന്തില്‍ നിന്നാണ് മഷ്ഫിഖര്‍ പുറത്താകാതെ 110 റണ്‍സ് എടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ആംലയുടെയും (112 പന്തുകളില്‍ 110 0 ഡികോക് ( 145 പന്തുകളില്‍ 165) എന്നിവരുടെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് 43 ആം ഓവറില്‍ വിജയം സമ്മാനിച്ചു, ഓപ്പണിംഗ് വിക്കറ്റിലെ മൂന്നാമത്തെ വലിയ കൂട്ടുക്കെട്ടെന്ന ബഹുമതിയും ഇവര്‍ നേടി.


 

Tags : cricket 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ