General News

കേരളം ഭരിക്കുന്നത് തെമ്മാടിക്കൂട്ടം -മനോഹര്‍ പരിക്കര്‍

Mon, Oct 16, 2017

Arabianewspaper 292
കേരളം ഭരിക്കുന്നത് തെമ്മാടിക്കൂട്ടം  -മനോഹര്‍ പരിക്കര്‍

കേരളവും ഗോവയും തമ്മില്‍ പലകാര്യങ്ങളിലും സാമ്യമുണ്ടെങ്കിലും പ്രകടമായ വ്യത്യാസം ഭരണത്തിലാണ് ഗോവ ഭരിക്കുന്നത് ബിജെപിയും കേരളം ഭരിക്കുന്നത് തെമ്മാടിക്കൂട്ടുവുമാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍.


ഗോവയും കേരളവും പലകാര്യങ്ങളിലും സാമ്യമുള്ള നാടാണ്. ഗള്‍ഫില്‍ ചെന്നാല്‍ മലയാളികളേയും ഗോവക്കാരേയും കാണം.


എന്നാല്‍, പ്രകടമായ വ്യത്യാസം ഭരിക്കുന്ന കക്ഷികള്‍ തമ്മിലാണ്. ഗോവ ഭരിക്കുന്നത് ബിജെപിയം കേരളത്തില്‍ ഭരണത്തിലുള്ളത് തെമ്മാടിക്കൂട്ടവുമാണെന്ന് മനോഹര്‍ പരിഖര്‍ പറഞ്ഞു, കേരളത്തിലെ സംസ്‌കാരിക ജനത സിപിഎമ്മിന്റെ കലാപ രാഷ്ട്രീയം തള്ളിക്കളയണം.


കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ വികസനത്തിലേക്ക് നയിക്കുമ്പോഴാണ് കേരള മുഖ്യമന്ത്രി ഇങ്ങിനെ ചെയ്യുന്നത്. പരീക്കര്‍ പറഞ്ഞു


ജനരക്ഷാ യാത്ര കൊട്ടരാക്കരയില്‍ എത്തിയപ്പോള്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മനോഹര്‍ പരീക്കര്‍,


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ