General News

കോണ്‍ഗ്രസ് നുണ പ്രചരണം നിര്‍ത്തണം, വികസനത്തിന് വോട്ടു ചോദിക്കുക- മോഡി

Mon, Oct 16, 2017

Arabianewspaper 228
കോണ്‍ഗ്രസ് നുണ പ്രചരണം നിര്‍ത്തണം, വികസനത്തിന് വോട്ടു ചോദിക്കുക- മോഡി

ഗുജറാത്തിനെതിരെയും വികസനത്തിനെതിരേയും നടത്തുന്ന പ്രചരണം അവസാനിപ്പിച്ച് വികസനത്തിന്റെ പേരില്‍ വോട്ടു ചോദിക്കാന്‍ കോണ്‍ഗ്രസിനെ താന്‍ വെല്ലുവിളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.


ഗുജറാത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗൗരവ് യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി,.


ഗാന്ധി നഗറില്‍ നടന്ന കൂറ്റന്‍ റാലിയില്‍ വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഉണ്ടായില്ല. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മോഡിയുടെ റാലിയില്‍ വാഗ്ദാനങ്ങളുടെ പെരുമഴ ഉണ്ടാകുമെന്ന് പരിഹാസത്തോടെ പ്രവചിച്ചിരുന്നു.


ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിക്കാത്തത് മോഡിയുടെ രാലിക്കു വേണ്ടിയാണെന്നും വിമര്‍ശനം ഉണ്ടായിരുന്നു. കോണ്‍ഗ്രസിനെ വിമര്‍ശിക്കാനാണ് പ്രസംഗത്തിന്റെ ഏറിയ ഭാഗവും മോഡി ചെലവഴിച്ചത്.


സര്‍ദാര്‍ പട്ടേലിനേയും അദ്ദേഹത്തിന്റെ മകള്‍ മണിബെനിനേയും കോണ്‍ഗ്രസ് അവഹേളിച്ചു, മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ബാബുഭായി പട്ടേല്‍, മാധവ് സിംഗ് സോളങ്കി എന്നിവരേയും നെഹ്‌റു കുടുംബം അവഹേളിച്ചു,.


ഗുജറാത്ത് തിരഞ്ഞൈടുപ്പ് വികസനവും വംശാധിപത്യവും തമ്മിലായിരിക്കും. വര്‍ഗീയതയും,. ജാതീയതയും ഒപ്പം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലുമായാല്‍ കോണ്‍ഗ്രസിന് ഏതു തിരഞ്ഞെടുപ്പിനേയും നേരിടാന്‍ ഇറങ്ങാം.


രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രചാരണത്തിന് രംഗത്തിറങ്ങുന്നതിനേയും മോഡി പരിഹസിച്ചു,. ഗുജറാത്ത് ജലം ചോദിച്ചപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന ഗെലോട്ട് വിസമ്മതിച്ചു,. ഇപ്പോള്‍ ഗെലോട്ട് വോട്ടു ചോദിച്ചു ഗുജറാത്തില്‍ എത്തിയിരിക്കുകയാണെന്നും മോഡി പറഞ്ഞു.


ഗുജറാത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബിജെപിക്കുള്ളത്. എന്നാല്‍, മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഇനി നമ്മുക്ക് വേണ്ടത് നാലില്‍ മൂന്ന് ഭുരിപക്ഷമാണ് -സമ്മേളനത്തില്‍ പങ്കെടുത്ത ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പറഞ്ഞു,. അമേഠിയില്‍ വര്‍ഷങ്ങളായി ഒരു കളക്ട്രേറ്റ് ഓഫീസു നിര്‍മിച്ചു നല്‍കാന്‍ എംപിയായ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ല. ഇതേ രാഹുലാണ് ഗുജറാത്തില്‍ ബിജെപിയുടെ വികസനത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.


ഗുജറാത്തിലെ വികസനത്തെ കോണ്‍ഗ്രസ് പരിഹസിക്കുകയാണ്. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനാണ് മോഡി നല്‍കിയിരിക്കുന്നത്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് വികസനം ഇഷ്ടമാണ്. അമിത് ഷാ പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ