General News

കോണ്‍ഗ്രസുമായി സഖ്യം വേണ്ട -സിപിഎം കേന്ദ്ര കമ്മറ്റി

Mon, Oct 16, 2017

Arabianewspaper 286
കോണ്‍ഗ്രസുമായി സഖ്യം വേണ്ട -സിപിഎം കേന്ദ്ര കമ്മറ്റി

ബംഗാളിലും ദേശീയ തലത്തിലും കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സിപിഎം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം പാര്‍ട്ടി കേന്ദ്ര കമ്മറ്റി തള്ളി. എന്നാല്‍,. അന്തിമ തീരുമാനം ജനുവരിയില്‍ എടുക്കാമെന്ന ധാരണയില്‍ പിരിയുകയായിരുന്നുവെന്ന് ബംഗാള്‍ ഘടകം അറിയിച്ചു,.


കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന കേരള ഘടകത്തിന്റെ നിലപാടിന് പിന്തണ ലഭിക്കുകയായിുരുന്നു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാര് കാരാട്ടിന്റെ നേതൃത്വത്തിലാണ് യെച്ചൂരിയുടെ നിര്‍ദ്ദേശത്തിനെതിരെ അഭിപ്രായ സമന്വയം രൂപികരിച്ചത്.


കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് വിട്ടു വീഴ്ചയില്ലെന്ന് പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചു. അഭിപ്രായ വ്യത്യാസം ഉണ്ടായെങ്കിലം വോട്ടെടുപ്പിലേക്ക് പോകാതെ തന്നെ ഈ ആവശ്യം അംഗികരിക്കുകയായിരുന്നു.


ബിജെപിയേയും കോണ്‍ഗ്രസിനേയം ഒരു പോലെ എതിര്‍ക്കുക എന്ന നയമാണ് സിപിഎമ്മിന് നല്ലതെന്ന് പ്രകാശ് കാരാട്ട് വാദിച്ചു,


ബംഗാള്‍ ഘടകത്തിന് ഈ തീരുമാനം സ്വീകാര്യമായിട്ടില്ല. കുടുതല്‍ അംഗങ്ങളെ തങ്ങള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും അടുത്ത കേന്ദ്ര കമ്മറ്റിയില്‍ വീണ്ടും ഉന്നയിക്കുമെന്നും ബംഗാള്‍ ഘടകം പറയുന്നു.


ദേശീയ തലത്തില്‍ മതേതര -സോഷ്യലിസ്റ്റ് ശക്തികള്‍ ദുര്‍ബലമാകുകയാണെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ ഈ ശക്തികള്‍ ഒരുമിക്കണമെന്നുമാണ് സീതാറാം യെച്ചൂരിയുടെ വാദം. കേരളത്തില്‍ നിന്ന് വിഎസ് അച്യുതാനന്ദനും,. തോമസ് ഐസകും യെച്ചൂരിയുടെ വാദത്തിന് പിന്തുണ നല്‍കിയിലെങ്കിലും കണ്ണൂര്‍ ലോബി ഇതിനെ ശക്തമായി എതിര്‍ത്തു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ