General News

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതര പരിക്ക്

Mon, Oct 16, 2017

Arabianewspaper 1816
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതര പരിക്ക്

കണ്ണൂരില്‍ മുഴുപ്പിലങ്ങാട് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംഘപരിവാര്‍ നേതാക്കള്‍ ആരോപിച്ചു.


രാഷ്ട്രീയ സംഘടനങ്ങള്‍ തുടര്‍ക്കഥയായ കണ്ണൂരില്‍ ഇടവേളക്കു ശേഷം വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്.


തലശേരിയ്ക്കടുത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട് പരിക്കേറ്റ നിധീഷ് (29) കോഴിക്കോട് മെഡി്ക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


ബൈക്കിലെത്തിയ അക്രമി സംഘം സ്‌കൂട്ടര്‍സ ഓടിച്ചു വന്ന നിധിഷിനെ തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു സിപിഎം ആക്രമണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ജനരക്ഷാ യാത്ര നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണ സംഭവങ്ങള്‍. ബിജെപി ആക്രമണങ്ങള്‍ക്കെതിരെ സിപിഎമ്മും പ്രതിഷേധ മാര്‍ച്ചുകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്നുണ്ട്.

Tags : Kannur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ