General News

വേങ്ങരയില്‍ ബിജെപിയുടെ ശക്തി കുറഞ്ഞിട്ടില്ല- ബിജെപി

Sun, Oct 15, 2017

Arabianewspaper 223
വേങ്ങരയില്‍ ബിജെപിയുടെ ശക്തി കുറഞ്ഞിട്ടില്ല- ബിജെപി

വേങ്ങര ഉപതരിഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിംഗില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്നും ശക്തി കുറഞ്ഞിട്ടില്ലെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.


ബിജെപി കഴിഞ്ഞ രണ്ടു ലോക് സഭ തിരഞ്ഞെടുപ്പുകളിലും നേടിയ ഏതാണ്ട് അത്ര തന്നെ വോട്ടുകള്‍ പിടിച്ചു. 2017 ഏപ്രിലില്‍ നടന്ന മലപ്പുറം ഉപതിരഞ്ഞെടുപ്പിനേക്കാള്‍ 200 വോട്ടുകളുടെ കുറവു വന്നിട്ടുണ്ട്. ഇത് സ്വാഭാവികമാണെന്നും കുമ്മനം പറഞ്ഞു.


2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്ന് ലഭിച്ചത് 5712 വോട്ടുകളാണ് 2016 ല്‍ ഇത് 5952 ആയി വര്‍ദ്ധിച്ചു. ഇക്കുറി ഇത് 5728 ആയി നേരിയ തോതില്‍ കുറഞ്ഞു. 223 വോട്ടുകളുടെ കുറവ് .ബിജെപിയുടെ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നാണ് ഇത് തെളിയിക്കാന്‍. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അനുകൂലമായ മറ്റു ഘടകങ്ങള്‍ ബിജെപിക്ക് ആയിരത്തോളം വോട്ടുകള്‍ അധികം ലഭിക്കാന്‍ അവസരമൊരുക്കിയെന്നും കുമ്മനം പറഞ്ഞു.


അതേസമയം, എസ്ഡിപിഐ മൂന്നാമത് എത്തിയത് ആശങ്കപ്പെടുത്തുന്നതാണെന്നും ദേശ വിരുദ്ധ ശക്തികളാണ് ഇടതു വലതു മുന്നണികളുടെ പ്രീണനം മൂലം വളര്‍ച്ച നേടുന്നതെന്നും കുമ്മനം പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ