General News

ഗുര്‍ദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസിന് വന്‍ വിജയം

Sun, Oct 15, 2017

Arabianewspaper 327
ഗുര്‍ദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസിന് വന്‍ വിജയം

പഞ്ചാബിലെ ഗുര്‍ദാസ് പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്ക് തിരിച്ചടി. 1,93,219 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍്തഥി വിജയിച്ചത്. ബോളിവുഡ് നടനും നാലു വട്ടം ബിജെപി എംപിയുമായിരുന്ന വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ വിനോദ് ഖന്ന 1,36,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ നാലു തവണയായി വിനോദ് ഖന്നയാണ് ഇവിടെന്നിന്നും വിജയിച്ചു വന്നിരുന്നത്.


പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരിന്ദര്‍ സിംഗിന്റെ വ്യക്തിപരമായ വിജയമായാണ് പ്രാദേശിക നേതൃത്വം ഇതിനെ കാണുന്നത്.


പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുനില്‍ ജക്കറാണ് ബിജെപിയെ കടത്തി വെട്ടിയത്. ലോക്‌സഭാ മുന്‍ സ്പീക്കര്‍ ബല്‍റാം ജക്കറിന്റെ മകനാണ് സുനില്‍. 56 ശതമാനം വോട്ടു രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ഗുര്‍മീത് റാം റഹിമിന്റെ ദേരാ സച്ചാ സൗദയുടെ സ്വാധീനം വലുതായിട്ടുണ്ട്. റാംറഹിമിന്റെ അനുയായികള്‍ ബിജെപിക്കെതിരെ തിരിഞ്ഞത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് നേതാക്കള്‍ ആശങ്കപ്പെട്ടിരുന്നു. 2014 ല്‍ എഴുപതു ശതനമാനത്തിലേറെ പേര്‍ വോട്ടു രേഖപ്പെടുത്തിയ മണ്ഡലമാണ് ഗുര്‍ദാസ് പൂര്‍.


ബിജെപി സ്ഥാനാര്‍ത്ഥി സ്വരണ്‍ സലാറിയാണ് കാലിടറി വീണത്. ആം ആദ്മി പാര്‍ട്ടിയുടെ സുരേഷ് ഖജൂറിയയും മത്സര രംഗത്ത് ഉണ്ടായിരുന്നു. ആംആദ്മി വിജയിച്ച നിയമസഭാ മണ്ഡലവും ഉള്‍പ്പെടുന്നതാണ് ഈ ലോക്‌സഭാ മണ്ഡലം.


കേന്ദ്രത്തിലെ മോഡി സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാണ് ഇതെന്ന് അവകാശപ്പെട്ടാണ് ബിജെപി പ്രചാരണം നടത്തിയത്.

Tags : by election 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ