General News

കേജ് രിവാളിന്റെ കാണാതായ വാഗണ്‍ ആര്‍ കണ്ടെത്തി

Sat, Oct 14, 2017

Arabianewspaper 305
കേജ് രിവാളിന്റെ കാണാതായ വാഗണ്‍ ആര്‍ കണ്ടെത്തി

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ നീല വാഗണ്‍ ആര്‍ കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു. മുഖ്യമന്ത്രിയുടെ കാര്‍ കാണാതയത് വലിയ വാര്‍ത്തയായിരുന്നു.


ഡെല്‍ഹിയിലെ വിവിഐപി സംസ്‌കാരത്തിനെതിരെയുള്ള പ്രതീകാത്മക വാഹനമായി വാഗണ്‍ ആര്‍ മാറിയിരുന്നു.


സെക്രട്ടറിയേറ്റിനു സമീപത്തുനിന്നും വ്യാഴാഴ്ചയാണ് നീല വാഗണ്‍ ആര്‍ കാണാതായത്. പോലീസ് നടത്തിയ തിരച്ചിലില്‍ കാര്‍ ഗാസിയ ബാദില്‍ നിന്ന് കണ്ടെടുത്തു.


സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് കാര്‍ ട്രാക്കു ചെയ്ത് കണ്ടുപിടിച്ചത്. സിസിടിവിയില്‍ കാര്‍ മോഷ്ടിച്ചയാളും കുടുങ്ങിയിട്ടുണ്ട്. തന്റെ കാര്‍ മോഷണം പോയത് ഡെല്‍ഹിയിലെ ക്രമസമാധാന നില തകരാറിലായതിന്റെ സൂചനയാണെന്ന് കാണിച്ച് മുഖ്യമന്ത്രി കേജ് രിവാള്‍ ഡല്‍ഹി ലഫ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന് കത്ത് നല്‍കിയിരുന്നു. തനിക്ക് കാര്‍ മടക്കി വേണമെന്നും വൈകാരികമായി അടുപ്പമുള്ള കാറാണിതെന്നും കേജ് രിവാള്‍ കത്തില്‍ പറഞ്ഞിരുന്നു.


പ്രവാസി ഇന്ത്യക്കാരനായ ഒരാളാണ് കേജ് രിവാളിന് നില വാഗണ്‍ ആര്‍ സമ്മാനമായി നല്‍കിയത്. എന്നാല്‍, കേജ് രിവാള്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും തനിക്ക് കാര്‍ മടക്കി നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ