Sports News

ഐആര്‍എസ് തിളക്കത്തില്‍ മൊയ്തീന്‍ നൈന

Sat, Oct 14, 2017

Arabianewspaper 2243
ഐആര്‍എസ് തിളക്കത്തില്‍ മൊയ്തീന്‍ നൈന

ഇന്ത്യന്‍ വോളിബോളിന്റെ ഇതിഹാസ താരങ്ങളിലൊരാളായ മൊയ്തിന്‍ നൈനയ്ക്ക് ജീവിത വിജയത്തിന്റെ കോര്‍ട്ടില്‍ അത്യുഗ്രന്‍ സ്മാഷുമായി ഐആര്‍എസ് . കളിക്കളത്തിലെ ചോരാത്ത വീര്യത്തിന്റെ ഉടമയായ നൈനയ്ക്ക് തൊഴിലിലും പ്രതിഭയുടെ മികവ് തെളിയിക്കാനായി.


ഇന്ത്യന്‍ കസ്റ്റംസ് അസി. കമ്മീഷണറായിരിക്കെയാണ് ഇന്ത്യന്‍ റവന്യു സര്‍വ്വീസ് അംഗീകാരമായി ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ പതിനഞ്ചിന് മൊയ്തീന്‍ നൈനയെ ജന്മനാട് ആദരിക്കുകയാണ്. നൈയുടെ നേതൃത്വത്തില്‍ ആരംഭിച്ച ബിഎസ്മി വോളിബോള്‍ ക്ലബും കായിക പ്രേമികളും നാട്ടുകാരും ചേര്‍ന്ന് നൈനയുടെ പുതിയ നേട്ടത്തില്‍ അഹ്‌ളാദം പങ്കുവെയ്ക്കുകയാണ്.


വടക്കന്‍ പറവൂരിലെ സാധാരണകര്‍ഷക കുടുംബത്തില്‍ പന്തുരുട്ടി കളിച്ച് തുടങ്ങിയ നൈനയുടെ വിജയ നേട്ടങ്ങള്‍ നാട്ടിന്‍പുറത്തെ സ്‌പോര്‍ട്‌സ് ക്ലബില്‍ തുടങ്ങി സ്‌കൂള്‍, കോളേജ്, യൂണിവേഴിസിറ്റി എന്നീ കടമ്പകള്‍ കടന്ന് സംസ്ഥാന വോളി, ദേശീയ വോളി എന്നീ മേഖലകളും കീഴടക്കി രാജ്യാന്തര താരമായാണ് വളര്‍ന്നത്.


ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ നായക സ്ഥാനത്ത് എത്തിയ മൊയ്തീന്‍ നൈന കളിക്കളത്തിനോട് വിടപറഞ്ഞുവെങ്കിലും വോളിബോളെന്ന കായിക ഇനത്തെ ഇന്നും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്.


എറണാകുളം ജില്ലാ വോളിബോള്‍ അസോസിയേഷന്റെ സാരഥിയായ നൈന ഓസ്‌ട്രേലിയന്‍ വോളി ടീമിനെ കൊച്ചിയിലെത്തിച്ച് ടൂര്‍ണമെന്റ് ്‌സംഘടിപ്പിച്ചിരുന്നു. 1970-80 കളില്‍ വോളിബോള്‍ കേരളത്തിന്റെ ഒരോ മുക്കിലും മൂലയിലും വൈറല്‍ പനി പോലെ പിടിച്ചതിന് കാരണക്കാരായിരുന്ന കലവൂര്‍ ഗോപിനാഥന്‍, അദ്ദേഹത്തിന്റെ ശിഷ്യുരും മറ്റ് താരങ്ങളുമായ ടിഡി ജോസഫ് (പപ്പന്‍) ജിമ്മി ജോര്‍ജ്,. സിറില്‍ സി വള്ളൂര്‍ ഉദയകുമാര്‍, ശ്യാം സുന്ദര്‍ റാവു തുടര്‍ന്ന് അബ്ദുള്‍ റസാഖ്, എസ് എ മധു, എ എം ജോഗി ജ്യോതിഷ്, സണ്ണി ജോസഫ്, ... കേരളത്തിന്റെ വോളിപ്പെരുമ നീളുന്നു. ഇതില്‍ പ്രമുഖമായ സ്ഥാനമാണ് മൊയ്തീന്‍ നൈനയ്ക്കുള്ളത്.


അമേരിക്കയില്‍ നിന്നും കടല്‍ കടന്ന് വൈഎംസിഎ വഴി ഇന്ത്യയിലും കൊച്ചു കേരളത്തിലും വോളിബോള്‍ ഹരമായി മാറിയപ്പോള്‍ കളത്തിലേക്ക് ചാടിയിറങ്ങി തങ്ങളുടെ മികവിലൂടെ വിജയത്തിന്റെ ഉശിരന്‍ സ്മാഷുകള്‍ പായിച്ച് ഏവരേയും വിസ്മയിപ്പിച്ചവരാണ് ഇവരെല്ലാം. പാടത്തും, പറമ്പിലും ഒരു നെറ്റും, പന്തും ഏന്തിയ യുവാക്കളും കൗമാരക്കാരുമാണ് വോളിബോളിനെ ആവേശത്തോടെ തോളേറ്റിയത്.


80 ളിലും 90 കളിലും തുടക്കമിട്ട വോളിബോള്‍ വസന്തം ഇന്ത്യയാകെ പടര്‍ന്നുകയറി. ് അതില്‍ വിരിഞ്ഞ സുഗന്ധ പുഷ്ങ്ങളിലൊന്നാണ് മൊയ്തീന്‍ നൈന. സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ മികവു തെളിയിച്ച നൈ 1982 ലാണ് സംസ്ഥാന ടീമിലെത്തിയത്. പോലീസില്‍ സബ് ഇന്‍സ്പകടറായി ജോലിക്ക് കയറിതോടെ. സംസ്ഥാന പോലീസ് ടീമില്‍ ഇടംപിടിച്ചു,.


ആദ്യമായി കേരള പോലീസ് ടീം അഖിലേന്ത്യ കിരീടം നേടിയത് മികച്ച തുടക്കമായി, ജിമ്മി ജോര്‍ജിനെ പോലുള്ള പ്രതിഭകളുമായി കളിക്കാന്‍ അവസരം ലഭിച്ചതോടെ നൈനയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു. 1987 ല്‍ ദേശീയ ജുനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നൈനയുടെ കളിക്കളം കേരളത്തിന് പുറത്തായി. സെന്‍്ട്രല്‍ ഏക്‌സൈസ് ആന്‍ഡ് കസ്റ്റംസിലേക്ക് വിളി വന്നതോടെ നൈനയുടെ തട്ടകം ആന്ധ്ര പ്രദേശ് ആയി. ആന്ധ്രയുടെ ടീമിനെ നയിച്ച് ദേശീയ ചാമ്പ്യന്‍ ഷിപ്പ് പട്ടം നേടിയെടുത്തതോടെ ദേശീയ ടീമിലേക്ക് ഇടം കിട്ടി.,


1989 ല്‍ സാഫ് ഗെയിംസിലൂടെ രാജ്യാന്തര വേദിയില്‍ ഇന്ത്യന്‍ ജേഴ്‌സിയണഞ്ഞു. രാജ്യാന്തര തലത്തിലെ ശ്രദ്ദേയമായ പ്രകടനത്തോടെ ദേശീയ ടീമിന്റെ നായകനായി. 1995 ല്‍ വിരമിക്കും വരെ നേട്ടങ്ങളുടെ പട്ടിക നീണ്ടു. ജി വി രാജ പുരസ്‌കാരം , ആന്ധ്ര സര്‍്ക്കാരിന്റെ കായിക പ്രതിഭ അവാര്‍ഡ്, തുടങ്ങി ഏറ്റവും ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമായ ഐആര്‍എസും ലഭിച്ചു,


ഉയരമുള്ളവരുടെ സംഘടന രൂപികരിച്ചപ്പോള്‍ ആറടിയിലേറെ പൊക്കമുള്ള നൈയും ഇതില്‍ അംഗമായി,. രാജ്യത്തിന്റെ വോളിബോള്‍ പെരുമ ഉയരങ്ങളില്‍ എത്തിച്ച ഊ ഉയരക്കാരന് ആദരവും സ്‌നേഹമവുമായി നൂറുകണക്കിന് കായിക പ്രേമികള്‍ നാളെ മാഞ്ഞാലിയിലെത്തും.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ