General News

പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ യോഗ്യനായിരുന്നു പ്രണബ് -മന്‍മോഹന്‍ സിംഗ്

Sat, Oct 14, 2017

Arabianewspaper 443
പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ യോഗ്യനായിരുന്നു പ്രണബ് -മന്‍മോഹന്‍ സിംഗ്

യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ യോഗ്യന്‍ പ്രണബ് കുമാര്‍ മുഖര്‍ജിയായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. എന്നാല്‍, തനിക്ക് മറ്റ് പോംവഴികള്‍ ഇല്ലായിരുന്നുവെന്ന് മന്‍ മോഹന്‍ പറഞ്ഞു. സോണിയ ഗാന്ധിയാണ് തന്നെ തിരഞ്ഞെടുത്തത്.


മുന്‍ രാഷ്ട്രപതി രചിച്ച കൊയലേഷന്‍ ഇയേഴ്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്‍ മോഹന്‍ സിംഗ്.


കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡിഎംകെ നേതാവ് കനിമോഴി, എസ് പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് മന്‍ മോഹന്റെ വെളിപ്പെടുത്തല്‍.


പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രീയക്കരനാണ്,. താന്‍ അപ്രതിക്ഷിതമായി രാഷ്ടീയത്തിലേക്ക് വന്നയാളും. 2004 ലെ കോണ്‍ഗ്രസ് തീരുമാനം പ്രണബിനെ അത്ഭുതപ്പെടുത്താന്‍ എല്ലാ കാരണവും ഉണ്ട്. എന്നാല്‍, തീരുമാനം കോണ്‍ഗ്രസ് അദ്ധ്യക്ഷയുടേതായിരുന്നു. നിറഞ്ഞ ചിരികള്‍ക്കിടയില്‍ മന്‍ മോഹന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ