General News

ലാവ്‌ലിന്‍ കേസ് ; പ്രതി കസ്തൂരി രഗ അയ്യര്‍ സുപ്രീം കോടതിയില്‍

Sat, Oct 14, 2017

Arabianewspaper 319
ലാവ്‌ലിന്‍ കേസ് ;  പ്രതി കസ്തൂരി രഗ അയ്യര്‍ സുപ്രീം കോടതിയില്‍

ഭരണതലത്തില്‍ എടുത്ത തീരുമാനങ്ങളില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന നടപടി ചോദ്യം ചെയ്ത് എഞ്ചിനീയര്‍ കസ്തൂരി രംഗ അയ്യര്‍ സുപ്രീം കോടതിയെ സമീപിച്ചു, കേസിലെ നാലാം പ്രതിയാണ് ക്‌സ്തൂരിരംഗ അയ്യര്‍.


കേസില്‍ തന്നെ പ്രതി ചേര്‍ത്തിരിക്കുന്നത് എന്തിനാണെന്നും ഭരണതലത്തില്‍ എടുക്കുന്ന ഉത്തരവുകള്‍ അനുസരിക്കുക എന്ന സര്‍ക്കാര്‍ ഉദ്യോഗസഥന്റെ കര്‍ത്തവ്യം ചെയ്തതിനാണോ അഴിമതി കേസില്‍ തന്നെ പ്രതിചേര്‍ത്ത് വിചാരണ ചെയ്യുന്നതെന്നും കസ്തൂരിരംഗ അയ്യര്‍ ചോദിക്കുന്നു.


പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികള്‍ക്ക് നവീകരണം വേണമെന്ന റിപ്പോര്‍ട്ട് കൊടുത്തിരുന്നു. അതിന് ലാവ്‌ലിന്‍ വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നില്ല. മറ്റു തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഭരണ തലത്തില്‍ കൈകൊണ്ടതാണ്. കസ്തൂരി രംഗന്‍ വാദിക്കുന്നു.


2013 ല്‍ സിബിഐ പ്രത്യേക കോടതി തന്നെയുള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി നല്‍കിയ ഹര്‍ജിയിലാണ് സിബിഐ പ്രത്യേക കോടതിയുടെ വിധി. എ ഫ്രാന്‍സിസ്, മോഹന ചന്ദ്രന്‍, സിദ്ധാര്‍ത്ഥ മേനോന്‍,. കെജി രാജേേശഖരന്‍, പി ശിവദാസന്‍ എന്നിവരായിരുന്നു കസ്തൂരി രംഗനും പിണറായി വിജയനുമൊപ്പം പ്രതികള്‍.


ജലവൈദ്യുതി പദ്ധതി നവീകരണം ലാവ്‌ലിന് നല്‍കുക വഴി സംസ്ഥാന ഖജനാിന് 375 കോടി നഷ്ടമായെന്നാണ് കേസ്. പിണറായി വിജയനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി പിണറായിയെ ഒഴിവാക്കുകയും കസ്തൂരി രംഗന്‍ ഉള്‍പ്പടെയുള്ളവര്‍ക്കതെിരെ വിചാരണയും അന്വേഷണവും തുടരാമെന്ന് ഉത്തരവ് ഇടുകയും ചെയ്തത്. ഇതിനെതിരെയാണ് കസ്തൂരി രംഗന്‍ സുപ്രീം കോടതിയെ സമീച്ചിരിക്കുന്നത്.


 

Tags : SNC Lavlin 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ