General News

ആരുഷി കൊലപാതകം ; മാതാപിതാക്കളെ വെറുതെ വിട്ടു

Thu, Oct 12, 2017

Arabianewspaper 351
ആരുഷി കൊലപാതകം ; മാതാപിതാക്കളെ വെറുതെ വിട്ടു

കോളിളക്കം സൃഷ്ടിച്ച ആരുഷി കൊലപാതകക്കേസില്‍ മാതാപിതാക്കളെ വെറുതെ വിട്ടു ഹൈക്കോടതി ഉത്തരവ്. ആരുഷിയുടെ പിതാവ് രാജേഷ് തല്‍വാര്‍ മാതാവ് നൂപുര്‍ തല്‍വാര്‍ എന്നിവരെയാണ് അലഹബാദ് കോടതി വെറുതെ വിട്ടത്.


സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതാണ് ഹൈക്കോടതി വെറുതെ വിട്ട് ഉത്തരവിട്ടത്.


2008 ലാണ് 14 കാരിയായ ആരുഷി കൊലചെയ്യപ്പെട്ടത്. ഡോക്ടര്‍ ദമ്പതിമാരുടെ മകളായ ആരുഷിയെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആരുഷിയുടെ കൊലയ്ക്കു ശേഷം കാണാതായ വീട്ടു വേലക്കാരന്‍ ഹേമരാജിനെ രണ്ടു ദിവസതിതു ശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


ഹേമരാജാണ് ആരുഷിയെ കൊലപ്പെടുത്തിയതെന്ന് ഡെല്‍ഹി പോലീസ് കരുതിയെങ്കിലും പിന്നീട് സംശയം ആരുഷിയുടെ മാതാപിതാക്കളിലേക്ക് മാറി.


ആരുഷിയും ഹേമരാജും തമ്മിലുള്ള മോശം ബന്ധം മൂലം ഇരുവരേയം ഇവര്‍ വകവരുത്തുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയത്.

Tags : Arushi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ