General News

ഉമ്മന്‍ ചാണ്ടിയേയും മറ്റു നേതാക്കളേയും ഹൈക്കമാന്‍ഡ് ഡെല്‍ഹിക്ക് വിളിപ്പിച്ചു

Thu, Oct 12, 2017

Arabianewspaper 342
ഉമ്മന്‍ ചാണ്ടിയേയും മറ്റു നേതാക്കളേയും ഹൈക്കമാന്‍ഡ് ഡെല്‍ഹിക്ക് വിളിപ്പിച്ചു

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡെല്‍ഹിക്ക് വിളിപ്പിച്ചു, കെ പിസിസി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ടുള്ളു ചര്‍ച്ചയ്ക്കാണ് വിളിപ്പിച്ചതെന്ന് പറയുന്നുണ്ടെങ്കിലം സോളാര്‍ കേസില്‍ ആരോപണ വിധേയരായ നേതാക്കളാണ് ഡെല്‍ഹിയില്‍ ചെല്ലുന്നത്.


സോളാര്‍ കേസില്‍ എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ പരസ്യ പ്രതികരണം അരുതെന്നും മറ്റു നേതാക്കള്‍ക്ക് വിലക്കുണ്ട്. പ്രതിപക്ഷ നേതാവ് േേമശ് ചെന്നിത്തലയും ഡെല്‍ഹിക്ക് പുറപ്പെട്ടു. മുന്‍ അദ്ധ്യക്ഷന്‍ വിഎം സുധീരനോടും ഡെല്‍ഹിക്കെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കേരള നേതാക്കളുമായി ചര്‍ച്ച നടത്താന്‍ എ കെ ആന്റണിയെയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനേയും ഏല്‍പ്പിച്ചു.


ഗുജറാത്തിലുള്ള രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡെല്‍ഹിയില്‍ മടങ്ങിയെത്തും തുടര്‍ന്നാകും കൂടിക്കാഴ്ച. നിലവിലെ സാഹചര്യത്തില്‍ യുവാക്കളെ അണി നിരത്തി പുതിയ നേതൃനിര രൂപികരിക്കാനാണ് രാഹുലിന്റെ പദ്ധതി.

Tags : KPCC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ