Gulf News

യാത്രയ്ക്കിടെ ഏഴു വയസുകാരിയുടെ മരണം, എമിറേറ്റ്‌സ് വിമാനം കുവൈത്തിലിറക്കി

Thu, Oct 12, 2017

Arabianewspaper 1379
യാത്രയ്ക്കിടെ ഏഴു വയസുകാരിയുടെ മരണം, എമിറേറ്റ്‌സ് വിമാനം കുവൈത്തിലിറക്കി

ദുബായില്‍ നിന്നും മ്യൂണിക്കിലേക്ക് പോകുകയായിരുന്ന എമിറേറ്റ്‌സ് വിമാനം ഏഴു വയസുകാരിയായ യാത്രക്കാരിയുടെ മരണത്തെ തുടര്‍ന്ന് അടിയന്തരമായി കുവൈത്തില്‍ ഇറക്കി.


ഇകെ 049 എന്ന വിമാനമാണ് ദുബായില്‍ നിന്നും പുറപ്പെട്ട് അല്പ സമയത്തിനുള്ളില്‍ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.


ഏഴു വയസുള്ള യാത്രക്കാരി പൊടുന്നനെ ദേഹാസ്വസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ വെച്ച് പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നു. തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തില്‍ കാത്തു നിന്ന മെഡിക്കല്‍ സംഘത്തിന് കുട്ടിയെ കൈമാറി. എന്നാല്‍, മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.


ഒക്ടോബര്‍ പത്തിനാണ് സംഭവമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.രണ്ടര മണിക്കൂര്‍ വൈകിയാണ് വിമാനം മ്യൂണിക്കിലെത്തിയത്.

Tags : Emirates 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ