General News

സാമ്പത്തിക ഉപദേശ സമിതി ആദ്യ യോഗം ചേര്‍ന്നു,

Wed, Oct 11, 2017

Arabianewspaper 390
സാമ്പത്തിക ഉപദേശ സമിതി ആദ്യ യോഗം ചേര്‍ന്നു,
പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂപികരിച്ച സാമ്പത്തിക ഉപദേശക സമിതി ആദ്യ യോഗം ചേര്‍ന്നു. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള തിരുമാനമാണ് ഇവര്‍ കൈക്കൊണ്ടത്.

യോഗത്തിനു ശേഷം നിതി അയോഗ് അംഗം ബിബേക് ദിബ്രോയി മാധ്യമങ്ങളെ കണ്ടു. അടുത്ത മാസവും സമിതി യോഗം ചേരും,. അടുത്ത വര്‍ഷത്തെ ബജറ്റിന് ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അടുത്ത കുറച്ചു മാസങ്ങള്‍ ബഡ്ജറ്റ് തയ്യാറാക്കുന്നതിനുള്ള കാര്യങ്ങളാകും ചര്‍ച്ച ചെയ്യുക.

നിതി ആയോഗ് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ രത്തന്‍ വതാലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ധനകാര്യ മന്ത്രാലയവും ആര്‍ബിഐയും ആയി സഹകരിച്ചാകും തങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നും എന്നാല്‍. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നേരിട്ട് സമര്‍പ്പിക്കുക പ്രധാനമന്ത്രിക്കായിരിക്കുമെന്നും ദിബ്രോയി പറഞ്ഞു.

സാമ്പത്തിക ശാസ്ത്രജിഞരായ സുര്‍ജിത് ഭല്ല, രത്തിന്‍ റോയി അഷിമ ഗോയല്‍ എന്നിവരാണ് ഉപദേശക സമിതിയില്‍ ഉള്ളത്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ