General News

പെട്രോള്‍ പമ്പുടമകളുടെ സമരം പിന്‍വലിച്ചു

Wed, Oct 11, 2017

Arabianewspaper 405
പെട്രോള്‍ പമ്പുടമകളുടെ സമരം പിന്‍വലിച്ചു
പെട്രോള്‍ പമ്പുടമകള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു, ഒക്ടോബര്‍ 13 നാണ് സമരം പ്രഖ്യാപിച്ചിരുന്നത്. പെട്രോളിയും കമ്പനികള്‍ നല്‍കുന്ന മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കാനും പെട്രോളിയം ഉത്പന്നങങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

സമരം ചെയ്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കരാര്‍ റദ്ദാക്കല്‍ ഉള്‍പ്പെടയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പെട്രോളിയം മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഡീലര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ആവശ്യ വസ്തുക്കളുടെ പദവിയാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍, പമ്പുകള്‍ ഏറ്റെടുക്കാനുള്ള അധികാരം തങ്ങള്‍ക്ക് ഉണ്ടെന്ന് പെ്‌ട്രോളിയം മാര്‍ക്കറ്റിംഗ് കമ്പനികള്‍ പറയുന്നു.

ഡീലര്‍മാര്‍ക്ക് പുതിയ വിപണന അച്ചടക്ക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. മായം ചേര്‍ക്കല്‍ അളുവു കുറയ്ക്കല്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതാണ് മാര്‍ഗ നിര്‍ദ്ദേശം രണ്ടു ലക്ഷം രൂപ വരെ പിഴയീടാക്കുമെന്നും നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരുന്നു.

ജീവനക്കാര്‍ക്ക് കുറഞ്ഞ കൂലിയും,. പമ്പുകളോട് അനുബന്ധിച്ച് വൃത്തിയുള്ള ശൗചാലയങ്ങളും വേണമെന്ന് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്നു.

രാജ്യത്തെ 54,000 പമ്പുകള്‍ അടച്ചിടുമെന്നായിരുന്നു പ്രഖ്യാപമനം നിത്യേന വില പുതുക്കുന്ന ഡൈനാമിക് മാര്‍ക്കറ്റിംഗ് സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഉവര്‍ ആവശ്യപ്പെട്ടു.

പെട്രോളിയം കമ്പനികള്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് തങ്ങളോട് അഭ്യര്‍ത്ഥിച്ചതായും ഇതിനല്‍ സമരത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റഖ് അജയ് ബന്‍സാല്‍ പറഞ്ഞു.
Tags : Petrol pump 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ