General News

അര്‍ബുദ രോഗിയുമായ മകനൊപ്പം അമ്മ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

Wed, Oct 11, 2017

Arabianewspaper 570
അര്‍ബുദ രോഗിയുമായ മകനൊപ്പം അമ്മ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു
ദുബായിലെ ഹോട്ടലിന്റെ ആറാം നിലയില്‍ നിന്നും അമ്മ കുഞ്ഞുമായി ചാടി. ഇരുവരും തല്‍ക്ഷണം മരിച്ചു, ഇവരുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും സമീപത്തെ മറ്റൊരു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഇവര്‍ ബാല്‍ക്കണിയില്‍ നിന്നും ആദ്യം കുട്ടിയെ എറിയുകയും പിന്നാലെ ചാടുകയുമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

നാലു വയസുള്ള മകന് അര്‍ബുദം പിടിപെട്ടതിനെ തുടര്‍ന്ന് മാനസികമായി തളര്‍ന്നെന്നും ദുരിതമനുഭവിച്ചു കൊണ്ടുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്നും കത്തെഴുതി വെച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവിനെഴുതിയ കത്തില്‍ ഇങ്ങിനെ ചെയ്യുന്നതില്‍ ക്ഷമ ചോദിച്ചിട്ടുമുണ്ട്. മകന് രോഗമായതോടെ മാനസികമായി ഇവര്‍ തകര്‍ന്നിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. ഇവരുടെ കൂടതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല.
Tags : Suicide 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ