General News

ജെയ് ഷായ്‌ക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണം -യശ്വന്ത് സിന്‍ഹ

Wed, Oct 11, 2017

Arabianewspaper 403
ജെയ് ഷായ്‌ക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണം -യശ്വന്ത് സിന്‍ഹ

ബിജെപി പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജെയ് ഷായ്‌ക്കെതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ.


അമിത് ഷാ -മോഡി എന്നിവര്‍ക്കെതിരെ തുറന്ന യുദ്ധത്തിന് തയ്യാറെടുക്കുന്ന യശ്വന്ത് സിന്‍ഹ ഇത് രണ്ടാം തവണയാണ് പാര്‍ട്ടിയിലെ അധികാര കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായി വിമര്‍ശനവുമായി രംഗത്ത് എത്തുന്നത്. മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേയും നോട്ടു നിരോധനം. ജിഎസ്ടി എന്നിവയ്ക്ക് എതിരേയും യശ്വന്ത് സിന്‍ഹ കടുത്ത വിമര്‍ശനം നടത്തിയിരുന്നു.


ഇതിനു പിന്നാലെയാണ് പാര്‍ട്ടി പ്രസിഡന്റിന്റെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ യശ്വന്ത് സിന്‍ഹ രംഗത്ത് എത്തിയത്. വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് നടന്ന അഴിമതി ആരോപണമാണിത്. കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ജെയ് ഷായെ ന്യായികരിച്ച് സംസാരിക്കുന്നും തെറ്റാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.


അമിത് ഷായുടെ മകനെതിരേയുള്ള ആരോപണത്തോടെ അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ധാര്‍മിക അധികാരം ബിജെപിക്ക് നഷ്ടപ്പെട്ടു. യശ്വന്ത് സിന്‍ഹ പറഞ്ഞു.അതേസമയം, ജെയ് ഷായ്‌ക്കെതിരെ വെബ് പോര്‍ട്ടലില്‍ വന്ന വാര്‍ത്തയുടെ ആധികാരികതയേക്കുറിച്ചോ ഇതിലെ വസ്തുതയെക്കുറിച്ചോ താന്‍ അഭിപ്രായം പറയില്ലെന്നും എന്നാല്‍,. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം വേണമെന്നാണ് തന്റെ അഭിപ്രായമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു,.


നൂറു കോടിയുടെ മാനനഷ്ടകേസ് നല്‍കി മാധ്യമങ്ങളുടെ വായ അടപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കേണ്ടതാണെന്നും സിന്‍ഹ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ