General News

പടക്ക നിരോധനം: ഇനി ഹിന്ദുക്കളുടെ ശവദാഹവും നിരോധിക്കുമോ ?- ത്രിപുര ഗവര്‍ണര്‍

Wed, Oct 11, 2017

Arabianewspaper 388
പടക്ക നിരോധനം:  ഇനി ഹിന്ദുക്കളുടെ ശവദാഹവും നിരോധിക്കുമോ ?- ത്രിപുര ഗവര്‍ണര്‍

അന്തരീക്ഷ മലനീകരണം ചൂണ്ടിക്കാട്ടി പടക്കം നിരോധിച്ച സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് ത്രിപുര ഗവര്‍ണര്‍. ഹിന്ദുക്കളുടെ പരമ്പരാഗതമായ ശവദാഹം അന്തരീക്ഷ മലനീകരണം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ആരെങ്കിലും എത്തിയാല്‍ അതും നിരോധിക്കുമോ എന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി.


ദിപാവലിയോട് അനുബന്ധിച്ച് ഡെല്‍ഹിയില്‍ പടക്ക വില്‍പന നിരോധിച്ചത് ഹിന്ദു പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരായ നീക്കമാണെന്ന് വിര്‍മശനം ഉയര്‍ന്നിരുന്നു. ദീപാവലിക്ക് പടക്ക വില്‍പന നിരോധിച്ചത് ഹിന്ദു ആചാരങ്ങള്‍ക്ക് മേലുള്ള നീക്കമാണെന്ന് പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭാഗത് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ത്രിപുര ഗവര്‍ണറുടെ പ്രസ്താവന.


ഇപ്പോള്‍ പടക്കങ്ങള്‍ക്കാണ് നിരോധനം നാളെ അന്തരീക്ഷ മലനീകരണം ചൂണ്ടിക്കാട്ടി ആരെങ്കിലും ഹിന്ദുക്കളുടെ ശവസംസ്‌കാരത്തിനെതിരെ ഹര്‍ജി കൊടുത്താല്‍ അതും നിരോധിക്കുമോ എന്ന് തഥാഗത് റോയ് ട്വിറ്റരില്‍ കുറിച്ചത്,


ഹിന്ദുമതത്തിലെ പ്രമുഖ ആഘോഷത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തില്‍ ഒരു ഹിന്ദു വിശ്വാസിയെന്ന നിലയില്‍ തനിക്ക് അതിയായ അതൃപ്തി ഉണ്ടെന്നും റോയ് പറഞ്ഞു.


മുമ്പും വിവാദമായ ട്വീറ്റുകളിലുടെ തഥാഗത് റോയി വിമര്‍ശനം ഏറ്റുവാങ്ങിയി്ട്ടുണ്ട്. റോഹിഗ്യന്‍ അഭയാര്‍ത്ഥികളെ മാലിന്യം എന്നു വിശേഷിപ്പിച്ചതും വിവാദമായിരുന്നു.


പടക്ക നിരോധനത്തെ ബിജെപിയിലെ പല നേതാക്കളും സ്വാഗതം ചെയ്തപ്പോഴാണ് കടുത്ത ആര്‍എസ്എസ് അനുഭാവിയായ തഥാഗത് റോയും മറ്റും ഇതിനെതിരെ

Tags : Tripura 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ