Sports News

ഇന്ത്യയുടെ യുവതാരങ്ങള്‍ മികവുറ്റവരെന്ന് കൊളംബിയയുടെ പരിശീലകന്‍

Tue, Oct 10, 2017

Arabianewspaper 769
ഇന്ത്യയുടെ യുവതാരങ്ങള്‍ മികവുറ്റവരെന്ന് കൊളംബിയയുടെ പരിശീലകന്‍

ഇന്ത്യന്‍ അണ്ടര്‍ 17 താരങ്ങള്‍ മികച്ച നിലവാരമുള്ളവരാണെന്ന് കൊളംബിയയുടെ പരിശീലകന്‍ . കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ 1-2 ന് പരാജയപ്പെട്ടെങ്കിലും താരങ്ങള്‍ മികവു പുലര്‍ത്തിയെന്നാണ് കോളംബിയന്‍ ടീമിന്റെ പരിശീലകനായ ഓര്‍ലാന്‍ഡോ റസ്‌ട്രെപ്പോ പറഞ്ഞത്.


ഇന്ത്യയുടേത് മികച്ച പ്രതിരോധ നിരയായിരുന്നു. ക്ഷമയോടെ കാത്തിരുന്ന് പാളിച്ചകള്‍ മുതലാക്കിയാണ് കൊളംബിയ രണ്ടു ഗോളുകള്‍ നേടിയത്. മധ്യനിരയിലെ പ്രതിരോധക്കാരുടെ മികവ് അസാധാരണമായിരുന്നു.


അണ്ടര്‍ 17 ലോകകപ്പിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ മങ്ങി. ആതിഥേയരായ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്താകുമെന്ന സൂചനയാണ് നല്‍കുന്നത്. മറ്റ് ടീമുകളുടെ ജയാപരാജയങ്ങള്‍ ആശ്രയിച്ചാണ് ഇനിയുള്ള ഇന്ത്യയുടെ ഭാവി. അവസാന മത്സരത്തില്‍ കരുത്തരായ ഘാനയെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യക്ക് പ്രീ ക്വാര്‍ട്ടര്‍ സാധ്യതയുള്ളു. രണ്ടു തവണ കിരീടം നേടിയ ഘാനയെ പരാജയപ്പെടുത്തുക അസാദ്ധ്യമാണ്. മൂന്നു ഗോള്‍ വ്യത്യാസത്തില്‍ ഘാനയെ മറികടക്കുകയും വേണം.


കൊളംബിയയുടെ അവസാന മത്സരത്തില്‍ അമേരിക്കയെ പരാജയപ്പെടുത്തുകയും ചെയ്യണം. അമേരിക്കയും ഘാനയും ഗ്രൂപ്പില്‍ മുന്നിലാണ്. കൊളംബിയയും ഇന്ത്യയുമാണ് പിന്നില്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ