Entertainment News

ദിലീപ് ചിത്രീകരണത്തിരക്കില്‍

Tue, Oct 10, 2017

Arabianewspaper 5516
ദിലീപ് ചിത്രീകരണത്തിരക്കില്‍

ഇടവേളയ്ക്കു ശേഷം ദിലിപ് ചിത്രീകരണത്തിരക്കില്‍. രാമലീലയുടെ വിജയം മറ്റു ചിത്രങ്ങളുടെ അണിയറക്കാര്‍ക്കും ആത്മവിശ്വാസം പകര്‍ന്നു നല്‍കിയിട്ടുണ്ട്. പാതിവഴിയിലായ കമ്മാരസംഭവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിട്ടുണ്ട്.


നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ദിലീപിന് ജാമ്യം ലഭിച്ചതോടൊയാണ് നിര്‍ത്തിവെച്ച ചിത്രീകരണം പുനരാരംഭിച്ചത്. ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ സിനിമാ ജീവിതം തന്നെ അവസാനിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു മാധ്യമങ്ങളിലും മറ്റും നിറഞ്ഞത്. എന്നാല്‍, രാമലീല ദിലീപിന്റെ എക്കാലത്തേയും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനുമായി മുന്നേറുകയാണ്. ചിത്രം അതിവേഗം 50 കോടി ക്ലബില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം.


ദിലീപിനുമേല്‍ പണം ഇറക്കാന്‍ കാത്തുന്നിന്ന മറ്റു നിര്‍മാതാക്കള്‍ പ്രൊജക്ടുകള്‍ ഉപേക്ഷിച്ചിരുന്നു,. എന്നാല്‍, മാറിയ സാഹചര്യത്തില്‍ പുതിയ സിനിമകള്‍ക്കായി മുന്‍ നിര സംവിധായകര്‍ ദിലിപിനെ സമീപിച്ചു കഴിഞ്ഞു.


മുരളി ഗോപി കഥ എഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 20 കോടി ബജറ്റുള്ള കമ്മാരസംഭവം കോമഡി ത്രില്ലറായിരിക്കും. 20 ദിവസത്തെ ദിലീപിന്റെ കോള്‍ ഷീറ്റാണ് ഇനിയുള്ളത്. കേസില്‍ ഹാജരാകേണ്ടതില്ലാത്തിനാല്‍ ദിലീപിന് 20 ദിവസത്തെ ചിത്രീകരണത്തിന് അവസരമൊരുങ്ങുമെന്നാണ് മുരളി ഗോപിയുടെ പ്രതീക്ഷ. മലയാറ്റൂര്‍ വനമേഖലയില്‍ ചിത്രീകരണം നടത്താനിരിക്കെയാണ് ദിലീപ് അറസ്റ്റിലായത്.


മലപ്പുറത്തും, ചെന്നൈയിലുമായിരിക്കും ഇനി അവശേഷിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുക. നമിത പ്രമോദ് ആണ് നായിക. മലപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്ത് കുറ്റിപ്പുറത്തെ വീട്ടിലായിരുന്നു ചിത്രീകരണം. നിരവധി പേര്‍ ദിലീപിനെ നേരിട്ടു കാണാനും പിന്തുണ അറിയിക്കാനും എത്തുന്നുണ്ട്.


ഇതിനു പിന്നാലെ പ്രെഫസര്‍ ഡിങ്കന്‍, പറക്കും തളികയും രണ്ടാം ഭാഗം, വാളായര്‍ പരമശിവം, സാദാശിവന്‍, ഞാനാരാ മോന്‍ തുടങ്ങിയ ചിത്രങ്ങളാണ് ദിലീപ് ഇനി അണിയിച്ചൊരുക്കുന്നത്. ദിലീപും കാവ്യയും ഒന്നിക്കുന്ന ഇതോ വലിയ കാര്യം എന്ന ചിത്രവും ഇതിനു പിന്നാലെയുണ്ട്., നാദിര്‍ഷാ അണിയിച്ചൊരുക്കുന്ന മൂന്നാമത്തെ ചിത്രത്തില്‍ ദിലീപ് നായകനായി എത്തുന്നുമുണ്ട്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ