General News

ഗുജറാത്തില്‍ പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ നികുതി കുറച്ചു

Tue, Oct 10, 2017

Arabianewspaper 391
ഗുജറാത്തില്‍ പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ നികുതി കുറച്ചു

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഗുജറാത്തില്‍ ഇന്ധന വില കുറച്ചു. പെട്രോളിന്റേയും ഡീസലിന്റേയും മൂല്യവര്‍ദ്ധിത നികുതി നാലു ശതമാനമാണ് കുറച്ചത്.


രണ്ട് ശതമാനം എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു ഇതിനെ തുടര്‍ന്ന് ആദ്യം പ്രതികരിച്ചത് ഗുജറാത്ത് സര്‍ക്കാരാണ്.


നികുതി കുറച്ചതോടെ പെട്രോളിന് ലിറ്ററിന് 2.93 രൂപയും ഡീസലിന് 2.72 രൂപയുമാണ് കുറഞ്ഞത്. നേരത്തെ, കേന്ദ്ര എക്‌സൈസ് നികുതി കുറച്ചതു വഴി രണ്ടു രൂപ കുറഞ്ഞിരുന്നു. ഇതോടെ പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയോളം വില കുറഞ്ഞിട്ടുണ്ട്. ഡീസലിന് 4.72 രൂപയും കുറഞ്ഞു.


മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ത്. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നു.


ഗുജറാത്തി ഭക്ഷണമായ കഖാരയുടെ ജിഎസ്ടി 15 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കഴിഞ്ഞ ദിവസം കുറച്ചതും വ്യാപാരികള്‍ ഏറെയുള്ള ഗുജറാത്തികളെ ആശ്വസിപ്പിക്കാനായി ജിഎസ്ടി റിട്ടേണ്‍സ് സമര്‍പ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കലാക്കിയും മറ്റുമുള്ള പ്രഖ്യാപനങ്ങള്‍ കേന്ദ്ര സര്‍ക്കാരും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ