General News

കാമുകി ഒറ്റി, കാശ്മീരില്‍ ജെയ്‌ഷെ ഭീകരനെ വധിച്ചു

Tue, Oct 10, 2017

Arabianewspaper 419
കാമുകി ഒറ്റി, കാശ്മീരില്‍ ജെയ്‌ഷെ ഭീകരനെ വധിച്ചു

കാശ്മീരില്‍ സുരക്ഷാ സൈന്യം തേടി തടന്ന ജെയ്ഷ് ഇ മുഹമദ് ഭീകരന്‍ ഉമര്‍ ഖാലിദിനെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. പതിനേഴോളം കാമുകിമാരുള്ള ഖാലിദിന്റെ അവസാനം വഞ്ചനയുടെ പക ജ്വലിച്ച കാമുകിയുടെ ഒറ്റു കൊണ്ടാണെന്നത് കാവ്യനീതിയായി.


ശ്രീനഗറിലെ ബിഎസ്എഫ് ക്യാമ്പ് ആക്രമണത്തിന് നേതൃത്വം കൊടുത്ത ഖാലദിനായുള്ള തിരച്ചിലിലായിരുന്നു സൈന്യം. കാമുകിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ നീക്കം. വടക്കന്‍ കാശ്മിരിലെ ലഡൂരയിലാണ് ഖാലിദ് എത്തിയത്.


സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെത്തിയപ്പോള്‍ കീഴടങ്ങാന്‍ ആജ്ഞാപിക്കുകയായിരുന്നു. എന്നാല്‍, സൈന്യത്തിനെതിരെ ഇയാള്‍ പൊടുന്നനെ നിറയൊഴിക്കുകയായിരുന്നു. തിരിച്ച് ആക്രമണം നടത്തിയപ്പോള്‍ ഖാലിദിന് വെടിയേറ്റു. എന്നാല്‍, സമീപത്തെ കാട്ടിലേക്ക് ഇയാള്‍ ഓടിമറഞ്ഞു.


കൂടുതല്‍ സൈന്യം എത്തി നടത്തിയ തിരച്ചിലിലാണ് രക്തം വാര്‍ന്നൊഴുകിയ നിലയില്‍ ഇയാളെ കണ്ടെത്തിയത്. താമസിയാതെ മരിച്ചു. കാമുകിയാണ് സൈന്യത്തിന് രഹസ്യ വിവരം നല്‍കിയത്. രാവിലെ ഇയാള്‍ തന്നെ കാണാനെത്തുമെന്നായിരുന്നു സന്ദേശം. താന്‍ ഗര്‍ഭിണിയാണെന്നും എന്നാല്‍, ഇയാള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

Tags : JeM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ