General News

വേങ്ങരയില്‍ 80 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

Tue, Oct 10, 2017

Arabianewspaper 384
വേങ്ങരയില്‍ 80 ലക്ഷത്തിന്റെ  കുഴല്‍പ്പണം പിടികൂടി

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവെ വേങ്ങരയില്‍ നിന്ന് 80 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കുഴല്‍പ്പണവുമാ.യി എത്തിയ രണ്ടു പേരെ പോലീസ് പിടിച്ചു.


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വേങ്ങറയിലേക്ക് വന്‍ തോതില്‍ കുഴല്‍പ്പണം ഒഴുകുന്നതായി സൂചന ലഭിച്ചതു പ്രകാരം പോലീസ് സഹായത്തേടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.


കുറ്റിപ്പുറത്ത് ട്രെയിനില്‍ വന്നിറങ്ങിയവരില്‍ നിന്നാണ് പണം പിടികൂടിയത്. വേങ്ങര സ്വദേശികളായ സിദ്ദിഖ്, അബ്ദു റഹ്മാന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരുന്നു. 79,75,000 രൂപയയുടെ രണ്ടായിരത്തിന്റെ നോട്ടുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ബാങ്കില്‍ നിന്നും പിന്‍വലിച്ചതാണെന്നും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരാണെന്നും ഇവര്‍ പറഞ്ഞെങ്കിലും പണം പിന്‍വലിച്ചതിന്റെ രേഖകള്‍ ഇവരുടെ കൈയില്‍ ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റു ചെയ്തു.


കുറ്റിപ്പുറം വേങ്ങര തുടങ്ങിയ ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെ്ന്ന് പോലീസ് പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ