General News

ബംഗാളികളെ കൂട്ടക്കൊല ചെയ്‌തെന്ന് കുപ്രചരണം, തൊഴിലാളികള്‍ കേരളം വിടുന്നു

Tue, Oct 10, 2017

Arabianewspaper 405
ബംഗാളികളെ കൂട്ടക്കൊല ചെയ്‌തെന്ന് കുപ്രചരണം, തൊഴിലാളികള്‍ കേരളം വിടുന്നു

കേരളത്തില്‍ സിപിഎം അതിക്രമത്തിനെതിരെ ബിജെപി നടത്തുന്ന റാലിയും ജനരക്ഷായാത്രയും കണ്ട് ബംഗാളികള്‍ കൂട്ടത്തോടെ കേരളം വിടുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഓഡീയോ ക്ലിപ് വൈറലായതോടെയാണ് ഇത്. കോഴിക്കോട്ടും കൊച്ചിയിലും കൊല്ലത്തും കുപ്രചരണങ്ങളെ തുടര്‍ന്ന് ബംഗാളി തൊഴിലാളികള്‍ നാടു വിട്ടു.


ഇതേതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദിയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നു. കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അടുത്തകാലത്തൊന്നും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം പ്രചാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇടതു സര്‍ക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികളോട് സൗഹാര്‍ദ്ദപരമായാണ് ഇടപെടുന്നത്. ഗ്രൂപ്പ് ഇന്‍ഷുറന്‍സും മറ്റും ഇവര്‍ക്ക് നല്‍കുന്നുണ്ട് മെട്രോ റെയില്‍ ഉദ്ഘാടന വേളയില്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര ഒരുക്കിയതിന്റെ ചിത്രവും മറ്റും പിണറായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


കേരളത്തില്‍ സിപിഎം അക്രമണത്തില്‍ പലരും കൊല്ലപ്പെടുന്നതായുള്ള വാര്‍ത്ത അറിഞ്ഞ് ബംഗാളിലെ ബന്ധുക്കള്‍ തങ്ങളെ വിളിച്ചെന്നും പലരും തിരികെ മടങ്ങാന്‍ ഇതാണ് കാരണമെന്നും ഇവര്‍ പറയുന്നു.


തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് ചെറുകിട ഹോട്ടലുകളുടെ പ്രവര്‍ത്തനം സ്തംഭനത്തിലാണ്. സംഭവത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമകള്‍ പോലീസില്‍ പരാതി നല്‍കി.


ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ വെട്ടിക്കൊല്ലുന്നു എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.


ഇത്തരം വ്യാജ പ്രചരാണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു,.


ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ ബംഗാളികള്‍ ഉണ്ടെന്നും ഇവര്‍ കൊലപാകത്തില്‍ പ്രതിഷേധിച്ചാണ് പങ്കെടുക്കുന്നതെന്നും ക്ലിപ്പില്‍ പറ.യുന്നു. ബംഗാളികള്‍ സുരക്ഷിതരാണെന്ന് കാണിച്ച് ബംഗാളി ഭാഷയില്‍ പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Tags : Bengali 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ