General News

സരയു നദിക്കരയില്‍ രാമപ്രതിമ സ്ഥാപിക്കും യോഗി ആദിത്യ നാഥ്

Tue, Oct 10, 2017

Arabianewspaper 388
സരയു നദിക്കരയില്‍ രാമപ്രതിമ സ്ഥാപിക്കും യോഗി ആദിത്യ നാഥ്

അയോദ്ധ്യയിലെ സരയു നദിക്കരയില്‍ വലിയ രാമപ്രതിമ സ്ഥാപിക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിനോട് അടുത്താകും ഈ വലിയ പ്രതിമ.


100 മീറ്ററിലധികം വലുപ്പമുള്ളതാകും പ്രതിമയെന്ന് ആദിത്യ നാഥ് പറഞ്ഞു. എ്‌നാല്‍,. കൃത്യമായ ഉയരം അദ്ദേഹം വെളിപ്പെടുത്തിയില്ല. തീര്‍ത്ഥാടന വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറയുന്നു.


നിരവധി പുരാതന ക്ഷേത്രങ്ങള്‍ ഉള്ള യുപിയില്‍ തീര്‍ത്ഥാടന ടൂറിസം പാക്കേജ് നടപ്പിലാക്കുക സര്‍ക്കാരിന്റെ ലക്ഷ്യമാണ്. യുപി ടൂറിസം ഇതിനായി പ്രത്യേക പാക്കേജാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. യുപി ടൂറിസം ഡയറക്ടര്‍ അവിനാഷ് അവസ്തി പറഞ്ഞു.


ദീവാലി ആഘോഷങ്ങള്‍ക്കായി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള എല്ലാ കാബിനറ്റ് മന്ത്രിമാരും അയോദ്ധ്യയില്‍ എത്തുന്നുണ്ട്. ഗവര്‍ണര്‍ രാം നായികും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മന്ത്രി മഹേഷ് ശര്‍മയും അയോദ്ധ്യയില്‍ എത്തുമെന്ന് യുപി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


സരയു നദിക്കരയില്‍ മഹാആരതിയും ആയിരത്തോളം വിളക്കുകള്‍ നദിയില്‍ !ഒഴുക്കല്‍ ചടങ്ങും നടത്തും.


2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്ര് രാമക്ഷേത്ര അജണ്ട മുന്നില്‍ വെയ്ക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഇപ്പോഴത്തെ രാമ പ്രതിമയും മറ്റുമെന്ന് വിലയിരുത്തപ്പെടുന്നു. 


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ