General News

കാലിഫോര്‍ണിയയില്‍ കാട്ടുതീ: പത്തു മരണം, നിരവധി പേരെ ഒഴിപ്പിച്ചു

Tue, Oct 10, 2017

Arabianewspaper 350
കാലിഫോര്‍ണിയയില്‍ കാട്ടുതീ: പത്തു മരണം, നിരവധി പേരെ ഒഴിപ്പിച്ചു

യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനത്ത് പടര്‍ന്ന കാട്ടു തിയില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. ഇരുപതിനായിരം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. 1,500 വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു,


സംസ്ഥാന ഗവര്‍ണര്‍ ജെരി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കാലിഫോര്‍ണിയയിലെ നാപ, സൊനോമ, യുബ കൗണ്ടികളിലാണ് കാട്ടു തീ രൂക്ഷമായത്. സാന്‍ഫ്രാന്‍സിസ്‌കോ,. ഓക് ലാന്‍ഡ് എന്നിവടങ്ങളില്‍ കനത്ത പുകയാണ് അന്തരീക്ഷത്തില്‍ ഉയര്‍ന്നിരിക്കുന്നത്.


സൊനാമയില്‍ ഏഴു പേരാണ് മരിച്ചത്. നൂറോളം പേര്‍ക്ക് കനത്ത പുകയില്‍ ശ്വാസ തടസം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീയില്‍ ഒന്നാണ് ഇതെന്ന് അധികൃതര്‍ പറയുന്നു.


മുന്തിരിത്തോട്ടങ്ങളും വൈന്‍ ഉത്പദാന കേന്ദ്രങ്ങളും കത്തി നശിച്ചു. പതിനായിരം ഹെക്ടര്‍ സ്ഥലം കത്തി നശിച്ചിട്ടുണ്ട്.

Tags : wildfire 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ