General News

ജൈറ്റക്‌സില്‍ 50 ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുക്കുന്നു

Mon, Oct 09, 2017

Arabianewspaper 421
ജൈറ്റക്‌സില്‍ 50 ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുക്കുന്നു

ഇലക്ട്രോണിക്‌സ് -കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ പ്രദര്‍ശനത്തിന് ദുബായ് ഒരിക്കല്‍ കൂടി വേദിയാകുന്നു. ഒക്ടോബര്‍ എട്ടിന് ആരംഭിച്ച പ്രദര്‍ശനത്തില്‍ 50 ഇന്ത്യന്‍ കമ്പനികളും പങ്കെടുക്കുന്നുണ്ട്.


ജൈറ്റക്‌സില്‍ സ്ഥിരം സാന്നിദ്ധ്യമായ ഇലക്ട്രോണിക്‌സ ആന്‍ഡ് കമ്പ്യൂട്ടര്‍ സോഫ്ട് വെയര്‍ എക്‌സ്‌പോര്‍ട്ട് പ്രമൊഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ എത്തിയിരിക്കുന്നത്.


ഗള്‍ഫ് മേഖലയിലെ ഐടി മാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ കമ്പനികളുടെ രംഗ പ്രവേശം. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് -കമ്പ്യൂട്ടര്‍ പ്രദര്‍ശനമാണ് ദുബായില്‍ അരങ്ങേറുന്നത്.


ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഇലക്രോണിക്‌സ് ഉത്പന്നങ്ങളുടെ വലിയൊരു ശതമാനവും വിറ്റഴിയുന്നത് യുഎഇയിലാണ്. ഒക്ടോബര്‍ 12 ന് ജൈറ്റക്‌സിന് തിരശീല വീഴും.

Tags : GITEX 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ