General News

ദലിത് വിഭാഗത്തില്‍ നിന്നുള്ള പൂജാരി യദു കൃഷ്ണന് ഭക്തരുടെ സ്വീകരണം

Mon, Oct 09, 2017

Arabianewspaper 424
ദലിത് വിഭാഗത്തില്‍ നിന്നുള്ള പൂജാരി യദു കൃഷ്ണന് ഭക്തരുടെ സ്വീകരണം

ദലിത് വിഭാഗത്തില്‍ നിന്നുള്ള ആറോളം പൂജാരിമാരെ ദേവസ്വം ബോര്‍ഡ് നിയമിച്ചതില്‍ നാലാം റാങ്കോടെ അഭിമുഖവും പരീക്ഷയും പാസായ യദു കൃഷ്ണനെ പത്തനം തിട്ട തിരുവല്ല നിരണത്തു ശാല സബ് ഗ്രൂപ്പില്‍ പെടുന്ന മണപ്പുറം സിവ ക്ഷേത്രത്തിലെ പൂജാരിയായാണ് യദു കൃഷ്ണന്‍ നിയമിതനായത്.


തൃശൂര്‍ കൊരട്ടി സ്വദേശിയായ യദു കൃഷ്ണനെ ഭക്തര്‍ വള്ളപ്പാട്ടും പൂര്‍ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്. ക്ഷേത്രത്തില്‍ കീഴ്ശാന്തിയായണ് നിയമനം. മേല്‍സാന്തി ഗോപകുമാര്‍ നമ്പൂതിരിയാണ് യദുകൃഷ്ണനെ തീര്‍ത്ഥവും പ്രസാദവും നല്‍കി ശ്രീകോവിലേക്ക് ക്ഷണിച്ചത്.


ക്ഷേത്രം മാനേജര്‍ എല് ആര്‍ സജിനും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ചടങ്ങുകളില്‍ പങ്കുകൊണ്ടു.


ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ 19 പിന്നാക്ക വിഭാഗക്കാരെയാണ് ശാന്തിക്കാരായി ദേവസ്വം ബോര്‍ഡ് നിയമിച്ചത്. 2012 ല്‍ 100 പൂജാരിമാരെ നിയമിച്ചതില്‍ 50 പേരും ബ്രാഹ്മണേതര സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. ഇതിനു ശേഷം ഇതാദ്യമായാണ് ഇത്രയും അധികം അബ്രഹ്മാണരെ പൂജാരിമാരായി നിയമിക്കുന്നത്. ആലുവയിലെ തന്ത്ര വിദ്യാപീഠം പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവരാണ് പൂജാരിമാരായി നിയമിക്കപ്പെടുന്നത്.

Tags : Temple 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ