General News

സൈനികരുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന് ആക്ഷേപം

Mon, Oct 09, 2017

Arabianewspaper 274
സൈനികരുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന് ആക്ഷേപം

അരുണാചല്‍ അതിര്‍ത്തിയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പൊതിഞ്ഞു കൊണ്ടുവന്നത് സൈനികരോടുള്ള അനാദരവാണെന്ന ആരോപണം തള്ളി സൈന്യം.


വീരമൃത്യമുരിച്ച സൈനികര്‍ക്ക് നല്‍കുന്ന ആദരവുകളില്‍ ഒരു കുറവും വന്നിട്ടില്ല. അരുണാചലിലെ വിദുര അതിര്‍ത്തി ഗ്രാമത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ തിരച്ചില്‍ നടത്തിയിരുന്നു. അപകട സ്ഥലത്ത് നിന്നും മൃതദേഹങ്ങള്‍ കണ്ടെക്കുമ്പോള്‍ തടിയില്‍ തീര്‍ത്ത ശവപ്പെട്ടികള്‍ ഉപയോഗിക്കുക സാധ്യമാകുകയില്ല.


ആ പ്രദേശത്ത് ലഭ്യമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഗുവാഹത്തിയില്‍ എത്തിക്കുകയാണ് ഉണ്ടായത്. ഇവിടെ പോസ്റ്റു മോര്‍ട്ടത്തിനു ശേഷമാണ് തടിയില്‍ നിര്‍മിച്ച ശവപ്പെട്ടികളിലേക്ക് മൃതദേഹം മാറ്റിയതും ദേശീയ പതാകയില്‍ പൊതിഞ്ഞ് അന്ത്യോപചാരം അര്‍പ്പിച്ചതുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.


സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡു ബോര്‍ഡ് പെട്ടികളിലും പ്ലാസ്റ്റിക് ചാക്കിലുമായി കിടത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Tags : Arunachal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ