General News

വേങ്ങരയില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Mon, Oct 09, 2017

Arabianewspaper 248
വേങ്ങരയില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ചൂടേറിയ പ്രചാരണത്തിന് ഇന്ന് അവസാനം. പ്രചാരണത്തിന്റെ സമാപനത്തില്‍ ആവേശം അതിരു വിടാതിരിക്കാനായി കൊട്ടിക്കലാശം വേണ്ടെന്നാണ് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ശനിയും ഞായറുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മണ്ഡലത്തില്‍ സജീവമായിരുന്നു. വോട്ടര്‍മാരെ നേരില്‍ കാണുന്നതിനും കുടുംബ യോഗങ്ങളില്‍ പങ്കെടുക്കുന്നതിലുമാണ് പാര്‍ട്ടികള്‍ ശ്രദ്ധിച്ചത്.


തിരഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങളും ബിജെപിയുമാണ് പ്രചാരണ വിഷയങ്ങളായി നിറഞ്ഞു നിന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ കാര്യമായ വിമര്‍ശനങ്ങള്‍ യുഡിഎഫ് ക്യാമ്പില്‍ നിന്നും ഇക്കുറി ഉയര്‍ന്നില്ല,. ബിജെപിക്കെതിരെ കനത്ത ആക്രമണമാണ് യുഡിഎഫ്-എല്‍ഡിഎഫ് ക്യാമ്പുകള്‍ നടത്തിയത്.


അതിനിടെ ഇന്നലെ വേങ്ങര മണ്ഡലത്തില്‍ എത്തിയ ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ കേന്ദ്ര മന്ത്രി ആര്‍ കെ സിംഗ് പൊതുസമ്മേളനത്തില്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. മഹാരാഷ്ട്ര മുഖ്യന്ത്രി ഫട്‌നാവിസും യാത്രയില്‍ ചേര്‍ന്നു, ബിജെപി ദേശീയ നേതാവ് ഷാനവാസ് ഹുസൈനും യാത്രയില്‍ അണിചേര്‍ന്നിട്ടുണ്ട്.


സംസ്ഥാന സര്‍ക്കാരിനെതിരേയും സിപിഎമ്മിനേയും കടന്നാക്രമിച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനം.


പ്രചാരണത്തില്‍ മേല്‍ക്കൈ ഇടതു സ്ഥാനാര്‍ത്ഥി പി പി ബഷീറിനായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍ വീടു വീടാന്തരം കയറി ഇറങ്ങാനും കുടുംബ യോഗങ്ങളില്‍ പങ്കെടുക്കാനുമാണ് ശ്രദ്ധിച്ചത്.


മണ്ഡല പര്യടനം ആദ്യം ആരംഭിച്ചതും ഇതില്‍ മുന്നില്‍ നിന്നതും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം വേങ്ങരയില്‍ എത്തി.


യുഡിഎഫ് നേതാക്കള്‍ വേങ്ങരയില്‍ തമ്പടിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ബിജെപിക്ക് എതിരെ രൂക്ഷമായി പ്രചാരണം നടത്തി അരുവിക്കര ആവര്‍ത്തിക്കാന്‍ ഉദ്ദേശമില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.


ഭൂരിപക്ഷം യുഡിഎഫിന് കുറഞ്ഞാല്‍ പോലും അത് പിണറായി സര്‍ക്കാരിന് ഗുണം ചെയ്യുമെന്നതിനാല്‍ യുഡിഎഫ് ശക്തമായി രംഗത്തുണ്ട്. യുഡിഎഫിനു പാരയായി മത്സരിക്കുന്ന ലീഗ് വിമതന്‍ എത്ര വോട്ട് പിടിക്കുമെന്നത് ഭൂരിപക്ഷത്തെ ബാധിക്കുമെന്നും കണക്കു കൂട്ടുന്നു. ബിജെപിക്ക് മണ്ഡലത്തില്‍ കാര്യമായ സ്വാധീനം ഇല്ലെങ്കിലും സിപിഎമ്മനു ലഭിക്കേണ്ട ചില സമുദായ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന കണക്കൂക്കൂട്ടലാണ് യുഡിഎഫിനുള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ