General News

ഹാദിയ കേസ് : ഇന്ന് നിര്‍ണായക ദിനം

Mon, Oct 09, 2017

Arabianewspaper 267
ഹാദിയ കേസ് : ഇന്ന് നിര്‍ണായക ദിനം

ഹാദിയ കേസില്‍ ഇന്ന് നിര്‍ണായക ദിനം. സുപ്രീം കോടതിയില്‍ കക്ഷി ചേരുന്നതിന് മൂന്നോളം ഹര്‍ജികള്‍ എത്തുന്നുണ്ട്. ഹാദിയയുടെ ഭര്‍ത്താവായിരുന്ന ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്ന് ചീഫ് ജസ്റ്റീസ് ഉള്‍പ്പെടുന്ന ബെഞ്ച് വാദം കേള്‍ക്കുക.


എന്‍ഐഎ കേസ് അന്വേഷിക്കണമോ എന്ന നിര്‍ണായകമായ ചോദ്യത്തിന് സുപ്രീം കോടതി ഇന്ന് തീര്‍പ്പ കല്‍പ്പിക്കും. എന്‍ഐഎ കേസ് അന്വേഷിക്കേണ്ടതില്ലെന്ന് ഷെഫിന്‍ ജഹാനും കേരള സര്‍ക്കാരും വാദിക്കുമ്പോള്‍, എന്‍ഐഎ കേസ് അന്വേഷിച്ച് മതം മാറ്റത്തിന്റെ പിന്നിലെ സംഭവങ്ങളുടേയും ഗൂഡാലോചനയുണ്ടെങ്കില്‍ അതും തെളിയിക്കണമെന്ന് ഹാദിയ എന്ന അഖിലയുടെ പിതാവ് അശോകന്‍ ആവശ്യപ്പെടുന്നു.


ഇതിനൊപ്പം തിരുവനന്തപുരം സ്വദേശി ഫാത്തിമ എന്ന നിമിഷയുടെ മാതാവ് ബിന്ദുവും എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. നിമിഷ ഇന്ത്യ വിട്ടതായും അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുവെന്ന വാദവും ഇവര്‍ മുഴക്കുന്നു,.


ഹാദിയ മതം മാറിയതില്‍ അസ്വാഭാവികത ഇല്ലെന്ന കേരള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു, ഷെഫിന്‍ ജഹാനും ഹാദിയയും തമ്മിലുള്ള വിവാഹം അസാധുവാക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നുണ്ടോ എന്നും സുപ്രീം കോടതി പരിശോധിക്കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ