General News

സൗദിയില്‍ കനത്ത സുരക്ഷ

Sun, Oct 08, 2017

Arabianewspaper 302
സൗദിയില്‍ കനത്ത സുരക്ഷ

സൗദി കൊട്ടാരത്തിനു നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കി. പള്ളികള്‍, മാളുകള്‍, തുടങ്ങിയ പൊതു ഇടങ്ങളിലാണ് കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയത്.


പ്രധാന കെട്ടിടങ്ങള്‍ക്കും എംബസികള്‍ക്കും കനത്ത സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. പ്രധാന റോഡുകളില്‍ നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


സൗദി രാജകൊട്ടാരത്തിനുള്ളിലേക്ക കടക്കാന്‍ ശ്രമിച്ച ഹസന്‍ അല്‍ അമീരിയെ സുരക്ഷാ സേന വെടിവെച്ചു കൊന്നു. അക്രമത്തിനു പിന്നില്‍ ഭീകര സംഘടനയുണ്ടെന്ന് കരുതുന്നില്ലെങ്കിലും അന്വേഷണം ആ വഴിക്കും നീങ്ങുന്നുണ്ട്.


സൗദിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കൊട്ടാരത്തിനു നേര്‍ക്ക് അതിക്രമം ഉണ്ടാകുന്നത്. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ആഭ്യന്തര വകുപ്പ് കാണുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ