General News

വെബ്‌സൈറ്റിനെതിരെ അമിത് ഷായുടെ മകന്റെ 100 കോടിയുടെ അപകീര്‍ത്തി കേസ്

Sun, Oct 08, 2017

Arabianewspaper 456
വെബ്‌സൈറ്റിനെതിരെ അമിത് ഷായുടെ മകന്റെ 100 കോടിയുടെ അപകീര്‍ത്തി കേസ്

തനിക്കെതിരെ വ്യാജകഥ മെനഞ്ഞ വെബ് സൈറ്റിനെതിരെ അമിത് ഷായുടെ മകന്‍ ജെയ് ഷാ 100 കോടിയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. പിതാവ് ദേശീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായതിനാല്‍ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കി തന്നേയും കുടുംബത്തേയും അഴിമതിക്കാരായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടൊയാണ് വെബ്‌സൈറ്റ് വാര്‍ത്ത നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.


ഇത്തരം വാര്‍ത്ത നല്‍കും മുമ്പ് തനിക്ക് ഇ മെയിലൂടെ ചോദ്യാവലി അയച്ചു തന്ന വെബ്‌സൈറ്റിന് അഭിഭാഷകനിലൂടെയാണ് മറുപടി നല്‍കിയത്. തന്റെ കമ്പനിയുടെ എല്ലാ വിവരങ്ങളും ഓഡിറ്റ് ചെയ്ത് കോര്‍പറേറ്റ് മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിട്ടുള്ളതാണെന്നും മോശമായി ചിത്രീകരിക്കുന്ന വാര്‍ത്തകളോ റിപ്പോര്‍ട്ടുകളോ പ്രസിദ്ധികരിച്ചാല്‍ കടുത്ത നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ജെയ് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു,.


എന്നാല്‍, മുന്നറിയിപ്പ് അവഗണിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിനെതിരെ നേരിട്ട് ഹര്‍ജി നല്‍കുകയായിരുന്നു. താന്‍ ബിസിനസ് രംഗത്ത് എത്തിയത് അമിത് ഷാ ഗുജറാത്ത് രാഷ്ട്രീയത്തില്‍ വരുന്നതിനും മുമ്പാണ്. പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് വളര്‍ന്നതല്ല. ജെയ.് ഷാ പറയുന്നു.


ജെയ് ഷാ ഡയറക്ടറായ കമ്പനിയുടെ വരുമാനം ഒരു വര്‍ഷം കൊണ്ട് 50,000 രൂപയില്‍ നിന്ന് 80 കോടിയായി വര്‍ദ്ധിച്ചുവെന്നും എന്നാല്‍, പിന്നീട് നഷ്ടത്തിലാണെന്ന് കാണിച്ച് ടെമ്പിള്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം പൂട്ടിയെന്നുമമാണ് ദി വയര്‍ എന്ന വെബ്‌സൈറ്റ് വാര്‍ത്ത പുറത്തുവിട്ടത്. ഇടതു അനുഭാവമുള്ള വെബ്‌സൈറ്റില്‍ ബിജെപി വിരുദ്ധ വാര്‍ത്തകള്‍ മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളതെന്നും ഇത് തന്നെയും പിതാവിനെയും അതുവഴി പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്യേശ്‌ത്തോടൊയണ് ചെയ്തിരിക്കുന്നതെന്നും ജെയ് ഷാ പറയുന്നു.


ദി ഹിന്ദു ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന സിദ്ധാര്‍ത്ഥ് വരദരാജനാണ് വയറിന്റെ എഡിറ്റര്‍. സംഭവം വയര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പ്രസ്താവനകളുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍, ബിജെപിയും കേന്ദ്ര മന്ത്രി പീയുഷ് ഗോയലും കോണ്‍ഗ്രസിനേയും ആപിനേയും വിമര്‍ശിച്ച് രംഗത്ത് എത്തി.

Tags : Amit Shah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ