General News

മോഡിയുടെ ഭരണത്തില്‍ കോര്‍പറേറ്റുകളും അടുപ്പക്കാരും വളര്‍ന്നു -ദി വയര്‍ റിപ്പോര്‍ട്ട്

Sun, Oct 08, 2017

Arabianewspaper 334
മോഡിയുടെ ഭരണത്തില്‍ കോര്‍പറേറ്റുകളും അടുപ്പക്കാരും വളര്‍ന്നു -ദി വയര്‍ റിപ്പോര്‍ട്ട്

ബിജെപി പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വളര്‍ച്ചയില്‍ 16,000 ശതമാനത്തിന്റെ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. ദി ഗോള്‍ഡന്‍ ടച്ച ഓഫ് ജെയ് അമിത് ഷാ എന്ന പേരില്‍ വയര്‍ വെബ്‌പോര്‍ട്ടലില്‍ വന്ന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.


നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ ശേഷവും അമിത് ഷാ ബിജെപി അദ്ധ്.ക്ഷനായ ശേഷവുമാണ് മകന്റെ കമ്പനിക്ക് വന്‍ വളര്‍ച്ചയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തോളം കമ്പനികളില്‍ ഡയറക്ടറാണ് ജെയ് ഷാ. ഷായുടെ സഹോദരന്‍ ജിതേന്ദ്ര ഷായും ഡയറക്ടറാണ്.


2004 ല്‍ ആരംഭിച്ച ഓഹരി ബ്രോക്കര്‍, കമ്മോഡിറ്റി ഇടപാട് കമ്പനിയായ ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനമാണ് 2014 നു ശേഷം നാടകീയമായ വളര്‍ച്ച നേടിയത്.


രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകള്‍ പ്രകാരം 2013-14 ല്‍ കമ്പനി നഷ്ടത്തിലായിരുന്നു. 2013 ല്‍ 6,230 രൂപയും, 2014 ല്‍ 1724 രൂപയും നഷ്ടമാണ് കമ്പനിയുടെ രേഖകളില്‍ കാണിച്ചിരിക്കുന്നത്.


എന്നാല്‍, 2014-15 ല്‍ 18,728 രൂപ ലാഭത്തിലായിരുന്നു. വരുമാനം 50,000 രൂപയായിരുന്നു. എന്നാല്‍, 2015-16 ല്‍ 80.5 കോടി രൂപയാണ് വരുമാനം. രാജേഷ് ഖണ്ഡ്വാലയുടെ കിഫ്‌സ് ഫൈനാന്‍ഷ്യല്‍ സര്‍വീസില്‍ നിന്ന് 15.78 കോടിയുടെ വായ്പ ഷായുടെ കമ്പനി നേടിയിട്ടുണ്ട്. റിലയന്‍സ് കമ്പനി ഡയറക്ടര്‍റും രാജ്യഭയില്‍ ബിജെപിയുടെ പിന്തുണയോടെയുള്ള സ്വതന്ത്ര എംപിയുമായ പരിമള്‍ നത്വനിയുടെ മരുമകനാണ് രാജേഷ് ഖാണ്ഡ്വാല.


കമ്പനി വിവരങ്ങള്‍ ചോദിച്ച് വയര്‍ വെബ് സൈറ്റ് ഷായുടെ മകന് ഇ മെയിലുകള്‍ അയച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാനനഷ്ട കേസ് ഉള്‍പ്പടെയുള്ളു നിയമ നടപടികള്‍ക്ക് തയ്യാറായിക്കോളാനും കമ്പനിയെ കുറിച്ച് അസത്യ പ്രചാരണങ്ങള്‍ക്ക് മുതിരുന്നതും മറ്റും നിയമ വിരുദ്ധമാണെന്നും മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തത്.


പിതാവിന്റെ രാഷ്ട്രീയത്തിലേക്ക് മകനെ വലിച്ചിഴക്കരുതെന്നും ഇത് അപകീര്‍ത്തികേസ് ഉള്‍പ്പെടെയുള്ള നിയമനടപടികളിലാകും ചെന്നെത്തുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു.


തന്റെ കക്ഷി കുടുംബ പരമായി ബിസിനസ് നടത്തുന്നവരാണെന്നും പത്തോളം കമ്പനികളുടെ ഉടമയാണ് ജെയ് ഷായെന്നും ടാക്‌സ് റിട്ടേണുകള്‍ ക്യത്യമായി അടയ്ക്കുന്നവരാണെന്നും ഓഹരി വിപണിയിലെ ബ്രോക്കര്‍മാരായ സ്ഥാപനത്തിന് പൊടുന്നനെ വലിയ ലാഭങ്ങള്‍ ലഭിക്കുകയും വന്‍ നഷ്ടം സംഭവിക്കുകയും സാധാരണമാണെന്ന കാര്യം വിപണിയിലെ ചാഞ്ചാട്ടത്തെ കുറിച്ച് ബോധ്യമുള്ളവര്‍ക്ക് അറിയാമെന്നും അഭിഭാഷകന്‍ പറയുന്നു.


എന്നാല്‍, തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ജെയ് ഷാ യോ, കമ്പനിയോ വിശദാംശങ്ങള്‍ നല്‍കിയാല്‍ അക്കാര്യം തങ്ങള്‍ പ്രസിദ്ധീകരിക്കാമെന്ന് വയര്‍ മാസിക പറയുന്നു.


യുപിയ ഭരണകാലത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ ഡിഎല്‍എഫ് ബന്ധവും ബിസിനസും വന്‍ തോതില്‍ തഴച്ചു വളര്‍ന്നത് രാഷ്ട്രീയ ആയുധമാക്കിയ ബിജെപി തങ്ങളുടെ ഊഴം വന്നപ്പോള്‍ എങ്ങിനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.


രാഷ്ട്രീയത്തില്‍ എത്തും മുമ്പ് മുംബൈ ഓഹരി വിപണിയില്‍ ബ്രോക്കറേജ് സ്ഥാപനം നടത്തി വന്നയാളാണ് അമിത് ഷാ. രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷം മക്കളും ഈ ബിസിനസിലേക്ക് എത്തപ്പെടുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ