General News

ഹാദിയ കേസില്‍ കക്ഷി ചേരാന്‍ നിമിഷയുടെ മാതാവും

Sun, Oct 08, 2017

Arabianewspaper 309
ഹാദിയ കേസില്‍ കക്ഷി ചേരാന്‍ നിമിഷയുടെ മാതാവും

ഹാദിയ കേസില്‍ കക്ഷി ചേരാന്‍ തിരുവനന്തപുരത്തെ നിമിഷ എന്ന ഫാത്തിമയുടെ മാതാവും. ഇതിനായി സുപ്രീം കോടതിയെ സമീപിച്ചു. തന്റെ മകള്‍ നിമിഷ സമാനമായ സാഹചര്യത്തില്‍ മതം മാറി സിറിയയിലേക്ക് പോയതായി കേന്ദ്ര ആഭ്യന്തര വകുപ്പിനും എന്‍ഐഎയും സുപ്രീം കോടതിക്കും നല്‍കിയ കത്തില്‍ പറയുന്നു.


തന്റെ മകള്‍ മതം മാറിയ സാഹചര്യവും സിറിയയില്‍ എത്തിയതും എന്‍ഐഎ അന്വേഷിക്കണമെന്നാണ് നിമിഷയുടെ അമ്മ ബിന്ദു ആവശ്യപ്പെടുന്നത്.


കേരളത്തില്‍ നിന്ന് നിരവധി പേര്‍ മതം മാറി ഐസ് പോലുള്ള ജിഹാദി പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നതായും ഇവിടം ഇതിന്റെ റിക്രൂട്ട് കേന്ദ്രമാണെന്നും വടക്കന്‍ കേരളത്തിലെ ചില സ്ഥാപനങ്ങളില്‍ നൂറോളം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ മതം മാറ്റപ്പെട്ടിട്ടുണ്ടെന്നും നിമിഷ തന്നോട് വെളിപ്പെടുത്തിയിരുന്നതായും ബിന്ദു പറയുന്നു.


ഏഴു മാസം ഗര്‍ഭിണിയായപ്പോഴാണ് നിമിഷ സിറിയയിലേക്ക് പോയത്. ഇതുവരെ തന്റെ മകളെ കുറിച്ച് യാതോരു വിവരുമില്ല. അഖിലയെന്ന ഹാദിയ മതം മാറിയതും സമാനമായ സാഗചര്യങ്ങളിലാണ്.


കേരളത്തില്‍ സമാനമായ രീതിയില്‍ മതംമാറിയ പെണ്‍കുട്ടികളുടെ മാതാപിതാക്കളും കേസില്‍ കക്ഷി ചേരാന്‍ താല്‍പര്യപ്പെട്ടിട്ടുണ്ടെന്ന് ബിന്ദു പറയുന്നു. വൈക്കം സ്വദേശി അഖിലയെന്ന ഹാദിയ മതം മാറിയതും വിവാഹം കഴിച്ചതും വിവാദമായിരുന്നു.


ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനോട് സമ്മിശ്ര പ്രതികരണമാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നത്. എന്‍ഐഎ അന്വേഷിച്ച് വ്യക്തത വരട്ടെയെന്ന് ഒരു വിഭാഗം പറയുമ്പോള്‍ എന്‍ഐഎ അന്വേഷിക്കാനുള്ള സാഹചര്യം ഈ കേസിനില്ലെന്ന് സര്‍ക്കാരും വാദിക്കുന്നു. എന്നാല്‍, സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ എതിര്‍ക്കില്ലെന്നും കേരള സര്‍ക്കാര്‍ വിശദമാക്കിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ