General News

ഹാദിയയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിക്കണം വനിതാ കൂട്ടായ്മ

Sat, Oct 07, 2017

Arabianewspaper 332
ഹാദിയയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിക്കണം വനിതാ കൂട്ടായ്മ

വൈക്കം ടിവി പുരത്ത് രക്ഷിതാക്കളൊത്ത് കഴിയുന്ന ഹാദിയയെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.


സ്വന്തം ഇഷ്ടപ്രകാരം നടത്തിയ മതംമാറ്റത്തിന്റേയും വിവാഹത്തിന്റയും പേരില്‍ ഹാദിയയെ വീട്ടില്‍ തടവിലിട്ടിരിക്കുകയാണ്. ഭരണ ഘടന നല്‍കുന്ന മൗലികാവശങ്ങളുടെ ലംഘനമാണിത്.


ഹാദിയയ്ക്ക് സമ്മതമാണെങ്കില്‍ സര്‍ക്കാരിന്റെ മേല്‍ നോട്ടത്തിലുള്ള ഏതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റണം. സുഹൃത്തുക്കളേയും വനിതാ പ്രവര്‍ത്തകരേയും കാണാന്‍ അനുവദിക്കണം.


ഹാദിയയുടെ വീട്ടിലെത്തുന്നവരെ പിതാവ് അശോകന്‍ സ്വീകരിക്കുന്നില്ല. ഹാദിയയ്ക്ക് പറയാനുള്ളത് പൊതു സമൂഹം കേള്‍ക്കണമെന്നും തന്നെ മതവിശ്വാസമനുസരിച്ച് പ്രാര്‍ത്ഥിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്ന് ഹാദിയ പറഞ്ഞിരുന്നു. ഇത് ഗുരുതുരമായ മനുഷ്യാവകാശ ലംഘനമാണ് - വനിതാ കൂട്ടായ്മ പറഞ്ഞു.


മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ