General News

ജയരാജനെതിരെ ബിജെപിയുടെ കൊലവിളി- സിപിഎം പരാതി നല്‍കി

Sat, Oct 07, 2017

Arabianewspaper 376
ജയരാജനെതിരെ ബിജെപിയുടെ കൊലവിളി- സിപിഎം പരാതി നല്‍കി

സിപിഎം ആക്രമണത്തിനെതിരെ ജനരക്ഷാ മാര്‍ച്ച് നടത്തുന്ന ബിജെപി പ്രവര്‍ത്തകര്‍ കൊലവിളി നടത്തുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും കാണിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടരി പി ജയരാജന്‍ കൂത്തു പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി,.


ജനരക്ഷാ യാത്ര കൂത്തുപറമ്പില്‍ എത്തിയപ്പോഴാണ് ഒറ്റക്കയ്യാ ജയരാജാ നിന്റെ മറ്റെക്കയ്യും കാണില്ല. ജാഥാംഗങ്ങളില്‍ ചിലര്‍ മുദ്രാവാക്യം മുഴക്കിയത്.


ഇത് വധിക്കുമെന്ന ഭീഷണിയാണെന്ന് സിപിഎം പരാതിയില്‍ ആരോപിക്കുന്നു. ബിജെപി സംസ്ഥാന നേതാവ് വി മുരളീധരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യം.


ജനരക്ഷാ യാത്രയുടെ വീഡിയോ ദൃശ്യം വി മുരളീധരന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉള്ളത്.


ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ ബന്ധുക്കളുമായി ചേര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ അടുത്ത ഒമ്പതിന് ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്ന് പി ജയരാജന്‍ അറിയിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ