General News

5.7 സാമ്പത്തിക വളര്‍ച്ച മാന്ദ്യമാണെന്ന് ഇന്ത്യക്ക് പുറത്തുള്ളവര്‍ പറയില്ല -യൂറോപ്യന്‍ കമ്മീഷന്‍

Sat, Oct 07, 2017

Arabianewspaper 392
5.7 സാമ്പത്തിക വളര്‍ച്ച മാന്ദ്യമാണെന്ന് ഇന്ത്യക്ക് പുറത്തുള്ളവര്‍ പറയില്ല -യൂറോപ്യന്‍ കമ്മീഷന്‍

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമാണെന്ന വിമര്‍ശനങ്ങളില്‍ അതിശയം പ്രകടിപിച്ച് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍. ഇന്ത്യയുടെ സാമ്പത്തിക വളര്‍്ച്ചാ നിരക്ക് ലോകത്തെ വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ക്ക് മാത്രം ഇപ്പോള്‍ അനുഭവമുള്ളതാണ്. 5.7 വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നത് സാമ്പത്തിക മാന്ദ്യമാണെന്ന് ഇന്ത്യക്ക് പുറത്തുള്ളവരാരും പറയില്ല. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജന്‍കര്‍ അഭിപ്രായപ്പെട്ടു.


യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളെല്ലാം രണ്ടു ശതമാനം പോലും വളര്‍ച്ചയില്ലാതെ തളര്‍ച്ചയിലാണ്. തങ്ങളുടെ രാജ്യങ്ങള്‍ 5.7 വളര്‍ച്ചയിലാണെങ്കില്‍ അത് വലിയ സംഭവമായി കൊട്ടിഘോഷിക്കുമായിരുന്നു.


ഇന്ത്യയില്‍ എല്ലാവരും ഈ വളര്‍ച്ചയെ സാമ്പത്തിക മാന്ദ്യമെന്ന് വിളിക്കുന്നത് തന്നെ അതിശയിപ്പിക്കുകയാണെന്ന് ജന്‍കര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക വളര്‍ച്ച രണ്ടു ശതമാനത്തിലും താഴെയാണ്. 


ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ലെന്നും യൂറോപ്യന്‍ യൂണിയനേക്കാളും മികച്ച വളര്‍ച്ചാ നിരക്കാണ് ഇവിടെയുള്ളതെന്നും ജീന്‍ പറഞ്ഞു, നിങ്ങള്‍ പറയുന്ന മാന്ദ്യം യൂറോപ്യന്‍ യൂണിയനില്‍ മികച്ച പ്രകടനമാണ്. ഇന്ത്യക്കു പുറത്താരും ഇതിനെ മാന്ദ്യം എന്നുവിളിക്കില്ല. ജീന്‍ പറഞ്ഞു.


ചരക്കു സേവന നികുതി നടപ്പിലാക്കിയത് രാജ്യത്തെ ഒറ്റവിപണിയാക്കിയെന്നും ഇത് യൂറോപ്യന്‍ യൂണിയന്റെ കയറ്റുമതി എളുപ്പമാക്കിയെന്നും ജീന്‍ പറഞ്ഞു. ഇന്ത്യയില്‍ വ്യാപാരം നടത്തുന്നത് അനായാസകരമാക്കിയ നടപടിയാണ് ജിഎസ്ടി.


മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ തുടങ്ങിയ പദ്ധതികളില്‍ യൂറോപ്യന്‍ യൂണിയന്റെ സഹകരണവും ജീന്‍ വാഗ്ദാനം ചെയ്തു.


 

Tags : GDP growth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ