General News

ചെറുകിട വ്യാപാരികള്‍ക്കും, കയറ്റുമതിക്കാര്‍ക്കും ജിഎസ്ടി ആശ്വാസം

Fri, Oct 06, 2017

Arabianewspaper 386
ചെറുകിട വ്യാപാരികള്‍ക്കും, കയറ്റുമതിക്കാര്‍ക്കും ജിഎസ്ടി ആശ്വാസം

ചരക്കു സേവന നികുതി ഘടനയില്‍ ഇളവുകളുമായി ജിഎസ്ടി കൗണ്‍സില്‍. ആളുകള്‍ കൂടുതല്‍ ചെലവഴിക്കുക എന്ന ഉദ്ദേശത്തോടൊയാണ് ചില ഇളവുകള്‍ പ്രഖ്യാപിച്ചതെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു.


26 ഉത്പന്നങ്ങളുടെ നികുതിയില്‍ മാറ്റം വരുത്തി. ഇവയുടെ നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു


ഒരു കോടിയില്‍ താഴെ വിറ്റു വരവുള്ള ചെറു കിട കച്ചവടക്കാര്‍ എല്ലാ മാസവും റിട്ടേണ്‍സ് സമര്‍പ്പിക്കണമെന്നത് മൂന്നു മാസത്തില്‍ ഒരിക്കലാക്കി ഇത് ചെറുകിട ്‌വ്യാപാരികള്‍ക്ക് ആശ്വാസമേകുന്നതാണ്.


ഇതോടെ. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ ആശയക്കുഴപ്പവും സ്തംഭാവനസ്ഥയും മാറുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആഡംബര റെസ്റ്റൊറന്റുകളില്‍ നിന്ന് ഈടാക്കുന്ന നികുതി കുറയ്ക്കുമെന്ന സൂചനയും ധനമന്ത്രി നല്‍കി.


കയറ്റുമതി വ്യാപാരികള്‍ക്കായി ഡിജിറ്റല്‍ ഈ വാലറ്റ് തുടങ്ങും. കയറ്റുമതിക്ക് 0.1 ശതമാനം നികുതി ഏര്‍പ്പെടുത്തും. കോമ്പോസിഷന്‍ സ്‌കീമിന്റെ പരിധി ഒരു കോടിയായി ഉയര്‍ത്തി.


ഇത്പാദകര്‍ക്ക് രണ്ട് ശതമാനവും ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവും കോമ്പോസിഷന്‍ നികുതി എര്‍പ്പെടുത്തും. ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങളുടെ നികുതി 12 ശതമാനമാക്കി. കരകൗശല ഉത്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനമാക്കി നികുതി കുറച്ചു.

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ